General News

പ്രധാനമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല -ഹൈക്കോടതി കോടതി പരാമര്‍ശം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമങ്ങള്‍ക്ക് ശാസന

Wed, Aug 30, 2017

Arabianewspaper 544
പ്രധാനമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല -ഹൈക്കോടതി

ഗുര്‍മിത് റാം റഹിം കേസില്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയതതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി വിധികളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും കോടതി മുറികളിലെ പരാമര്‍ശങ്ങളോ സംഭാഷണങ്ങളൊ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് -ഹരിയാന ഹൈക്കോടതി പറഞ്ഞു. കേസ് വീണ്ടും വിചാരണയ്‌ക്കെടുത്ത ഉടനെയാണ് ചീഫ് ജസ്റ്റീസ് എസ് എസ് സരണ്‍ മാധ്യമങ്ങളുടെ നടപടിയെ വിമര്‍ശിച്ചത്.


റാംറഹിം കേസില്‍ സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്‌നം അതാത് സംസ്ഥാനങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും കേന്ദ്രത്തിന് ഇടപെടുന്നതിന് പരിമിതികളുണ്ട് എന്നു പറഞ്ഞതിലും രോഷം പൂണ്ട് ഹൈക്കോടതി പ്രധാനമന്ത്രി ബിജെപിയുടെതല്ലെന്നും രാജ്യത്തിന്റേതാണെന്നും പറഞ്ഞുവെന്നുവാണ് മാധ്യമങ്ങള്‍ രിപ്പോര്‍ട്ട് ചെയ്തിരുന്നത്.


എന്നാല്‍., പ്രധാനമന്ത്രി എന്ന വാക്കു പോലും കോടതിയില്‍ പരാമര്‍ശ വിധേയമായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസ് സൂര്യകാന്താണ് ഇക്കാര്യം വിശദീകരിച്ചത്. മാധ്യമങ്ങള്‍ കടമ മറന്ന് തങ്ങളുടെ കര്‍ത്തവ്യം ചെയ്യരുതെന്നും ജഡ്ജി പറഞ്ഞു.


ദേര സച്ച സൗദ നേതാവ് റാംറഹിം സിംഗിന്റെ ബലാല്‍സംഗ കേസില്‍ വിധി പറയവെ പഞ്ചകുളയിിലെ സിബിഐ കോടതിയുടെ പരിസരത്ത് ലക്ഷങ്ങള്‍ തടിച്ചു കൂടുകയും വിധി പ്രസ്താവിച്ച ഉടനെ കലാപം അഴിച്ചു വിടുകയും ചെയ്തിരുന്നു. 26 പേരുടെ മരണത്തിനും ഇരുന്നുറോളം പേരുടെ മരണത്തിനും ഇടയാക്കിയ സംഭവത്തില്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി പ്രധാനമന്ത്രി നരേന്ദ്രല മോഡിയെ ശകാരിച്ചതായും ബിജെപിയുടെ പ്രധാനമന്ത്രിയല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മോഡിയെന്ന് ഓര്‍ക്കണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെതിരെയും ശക്തമായ വിമര്‍ശനം നടത്തിയമെന്നും ദേശീയ മാധ്യമങ്ങള്‍ രിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മറ്റു മാധ്യമങ്ങളും പ്രസിദ്ധികരിച്ചിരുന്നു.


 


 

Tags : Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ