General News

ഹാദിയ കേസ് ചുമതലയില്‍ നിന്നും ജഡ്ജി പിന്‍മാറി

Wed, Aug 30, 2017

Arabianewspaper 687
ഹാദിയ കേസ് ചുമതലയില്‍ നിന്നും ജഡ്ജി പിന്‍മാറി

ഹാദിയ മതംമാറ്റ കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും സുപ്രീം കോടതി നിയോഗിച്ച ജഡ്ജി പിന്‍മാറി. രിട്ട. ജഡിജിയായ ആര്‍ വി രവീന്ദ്രനാണ് ചുമതലയില്‍ നിന്നും ഒഴിയുകയാണെന്ന് കാണിച്ച് സുപ്രീം കോടതിയ്ക്ക് കത്തെഴുതിയത്.


വൈക്കം സ്വദേശിയായ അഖില അശോകനെന്ന പെണ്‍കുട്ടി ഹാദിയ എന്ന പേരില്‍ മതം മാറുകയും വിവാഹം കഴിക്കുകുയം ചെയ്ത സംഭവം എന്‍ഐഎ അന്വേഷിക്കുന്നതിനിടെയാണ് ജഡ്ജി പിന്‍മാറിയത്.


ചുമതലയില്‍ നി്ന്നും ഒഴിയുന്നതിനുള്ള കാരണം ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 


ജസ്റ്റീസ് കെഎസ് രാധാകൃഷ്ണനെയാണ് സുപ്രീം കോടതി ആദ്യം കേസിന്റെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍, കേരളത്തിനു പുറത്തുള്ള ജഡ്ജി വേണമെന്ന് ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക സ്വദേശിയായ രവിന്ദ്രനെ നിയമിച്ചത്.


രവീന്ദ്രന്‍ പിന്മാറിയത് എന്‍ഐഎയുടെ അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


ഇതേ തുടര്‍ന്ന് എന്‍ഐഎ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ പതിനാറിനാണ് സുപ്രീം കോടതി വിഷയത്തില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം സ്വതന്ത്രമായി നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് സുപ്രീം കോടതി റിട്ട ജഡ്ജിയെ നിയോഗിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ