General News

കനത്ത മഴയില്‍ മുംബൈ മുങ്ങി

Tue, Aug 29, 2017

Arabianewspaper 960
കനത്ത മഴയില്‍ മുംബൈ മുങ്ങി

കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗര ജീവിതം താറുമാറായി. റോഡ്. റെയില്‍,. വ്യോമ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ചൊവ്വാഴ്ച മാത്രം 200 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. പെയ്ത്തുവെള്ളം റോഡില്‍ കെട്ടികിടന്നതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിലായി. ബുധനാഴ്ച രാവിലെ മുംബൈ വിമനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കുമെന്നാണ് അറിയിപ്പുള്ളത്. വിമാനത്താവളത്തില്‍ വെള്ളക്കെട്ട് ഉള്ളതിനാല്‍ ഇത് നീക്കം ചെയ്യുന്നതിനാണ് ഇത്.


ചൊവ്വാഴ്ച വൈകീട്ട് തന്നെ കാഴ്ചക്കുറവു മൂലം വിമാനങ്ങള്‍ക്ക് ഇറങ്ങാനായില്ല.


നഗരത്തില്‍ പലയിടത്തും അരപ്പൊക്കം വെള്ളമാണുള്ളത്. പലയിടങ്ങളിലും കാറുകള്‍ വെള്ളത്തില്‍ മുങ്ങി. മുംബൈ പോലീസും സന്നദ്ധ സംഘടനകളും പേമാരിയില്‍ പെട്ടു പോയവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നുണ്ട്.


കനത്ത മഴയില്‍ സുരക്ഷിതരായിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളോട് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.



Tags : Heavy rain 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ