General News

ആയിരത്തിന്റെ നോട്ട് ; പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Tue, Aug 29, 2017

Arabianewspaper 995
ആയിരത്തിന്റെ നോട്ട് ;  പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ആയിരം രൂപയുടെ നോട്ടുകള്‍ ഡിസംബറോടെ പുറത്തിറക്കുമെന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച ശേഷം പുതിയ 1000 ത്തിന്റെ നോട്ടുകള്‍ ഇറങ്ങുന്ന കാര്യം സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായിരുന്നു.


എന്നാല്‍, റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ചാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നത്. നോട്ടു പിന്‍വലിച്ച ശേഷം കറന്‍സി ക്ഷാമം പരിഹരിക്കാന്‍ 2000 ന്റെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഇറക്കിയിരുന്നു.


എന്നാല്‍. രണ്ടായിരത്തിന്റെ നോട്ടുകള്‍ താല്‍ക്കാലികമായി ഇറക്കിയതാണെന്നും ഇതിന്റെ അച്ചടി താമസിയാതെ നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ഇത് സ്ഥിരികരിച്ചാണ് കഴിഞ്ഞ ആറുമാസമായി 2000 ത്തിന്റെ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും വരുന്നതായും മഞ്ഞനിറത്തിലാണ് ഇതിന്റെ നിറമെന്നും വാര്‍ത്തകള്‍ പരന്നത്.


കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഇരുന്നൂറിന്റേ നോട്ടുകള്‍ ആദ്യമായി ഇറക്കിയിരുന്നു. ഇതിനൊപ്പം അമ്പതിന്റെ പുതിയ മോഡല്‍ നോട്ടുകളും ഇറക്കി.


ഇരുന്നൂറിന്റെ നോട്ടുകളില്‍ സെക്യരിറ്റി ത്രെഡ് വിവിധ തരത്തില്‍ അച്ചടിച്ച് ഇറങ്ങിയത് വിവാദമായിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ വിവിധ പ്രസുകളില്‍ അച്ചടിക്കുന്ന നോട്ടുകള്‍ക്ക് ഇത്തരം വ്യത്യസ്തതകള്‍ സാധാരണമാണെന്നും എന്നാല്‍, സുരക്ഷ മാനദണ്ഡങ്ങള്‍ എല്ലാത്തിലും ഒരുപോലെയാണെന്നും രിസര്‍വ് ബാങ്ക് പറയുന്നു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ