General News

ബി നിലവറ തുറക്കരുതെന്ന അഭിപ്രായത്തില്‍ ഉറച്ച് തിരുവിതാംകൂര്‍ രാജകുടുംബം

Tue, Aug 29, 2017

Arabianewspaper 971
ബി നിലവറ തുറക്കരുതെന്ന അഭിപ്രായത്തില്‍ ഉറച്ച് തിരുവിതാംകൂര്‍ രാജകുടുംബം

തിരുവനന്തപുരം ശ്രീ പത്‌നാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന അഭിപ്രായം ആവര്‍ത്തിച്ച് തിരുവിതാകുംര്‍ രാജ കുടുംബാംഗം. സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബത്തെ സന്ദര്‍ശിച്ചെങ്കിലും തങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി പറഞ്ഞു.


വിഷയത്തില്‍ സമവായം ഉണ്ടാക്കാനാണ് ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബാഗങ്ങളെ സന്ദര്‍ശിച്ചത്.


ക്ഷേത്രത്തിന്റെ സ്വത്ത് മൂല്യനിര്‍ണയം നടത്താന്‍ ബി നിലവറ തുറക്കേണ്ടത് അനിവാര്യമാണെന്ന് ഗോപാല്‍ സുബ്ഹ്മണ്യം ഓര്‍മിപ്പിച്ചു. എന്നാല്‍. രാജകുടുംബവും ക്ഷേത്രം തന്ത്രിയും ഇതിനോട് യോജിക്കുന്നില്ല. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അമിക്കസ് ക്യുറി രാജകുടുംബാഗങ്ങളുമായി ചര്‍ച്ച നടത്തിയത്.


തങ്ങളുടെ നിലപാട് മാറ്റാനാവില്ലെന്നും ബി നിലവറ തുറക്കുന്നത് ഭവിഷ്യത്തുക്കള്‍ ഉണ്ടാക്കുമെന്നും രാജകുടുംബം പറയുന്നു. ഇത് വിശ്വാസത്തിന്റെ ഭാഗമായ കാര്യമാണെന്നും തുറന്നു കഴിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ക്ക് രാജകുടുംബാംഗങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും ഇവര്‍ പറഞ്ഞു.


തന്ത്രിയുടെ അനുമതി ഉണ്ടായാലും ഉടമകളായ രാജകുടുംബത്തിന്റെ അനുമതി ലഭിക്കില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ