General News

ജപ്പാനു മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പാഞ്ഞു

Tue, Aug 29, 2017

Arabianewspaper 946
ജപ്പാനു മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പാഞ്ഞു

ജപ്പാനു മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പാഞ്ഞു. 1998 നു ശേഷമാണ് ഇത്തരമൊരു പ്രകോപനം ഉണ്ടാകുന്നതെന്ന് ജപ്പാന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഓഗസ്ത് 29 പ്രാദേശിക സമയം രാവിലെ 5.58 നാണ് ജപ്പാനു മുകളിലൂടെ മിസൈല്‍ പാഞ്ഞത്. അതിനിടെ ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ പോര്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷം നടത്തി.. സൈനിക അഭ്യാസമെന്ന് അറിയിച്ചാണ് ദക്ഷിണ കൊറിയയുടെ ബോംബിംഗ്


ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോവില്‍ നിന്നും വളരെ അകലെ കേപ് എറിമോയുടെ മുകളിലൂടെയാണ് മിസൈല്‍ പാഞ്ഞത്.ദക്ഷിണ കൊറിയയുടെ അതിര്‍ത്തിയില്‍ നിന്നാണ് മിസൈല്‍ എത്തിയത്. 


ഉത്തര കൊറിയയിലെ വിക്ഷേപണ സ്ഥലത്തും നിന്നും 2,700 കിലോമീറ്റര്‍ അകലെ പസഫിക് സമുദ്രത്തിലാണ് മിസൈല്‍ പതിച്ചത്. ജപ്പാന്‍ തീരത്തു നിന്നും ആയിരം കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചത്.


സമുദ്ര നിരപ്പില്‍ നിന്നും 550 കിലോമീറ്റര്‍ ഉയരത്തിലാണ് മിസൈല്‍ പറന്നത്. ഉത്തര കൊറിയ മിസൈല്‍ വിക്ഷേപിച്ചത് യുഎസ് സ്ഥിിരീകരിച്ചു. മിസൈല്‍ വിക്ഷേപണം ജപ്പാന്റെ വ്യോമയാന മേഖലയിലാണെന്നും തങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നതാണ് ഇതെന്നും ഇതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ജപ്പാന്‍ പ്രതികരിച്ചു.


Tags : North Korea 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ