General News

ഹണി പ്രീത് വളര്‍ത്തുമകളല്ല, രണ്ടാം ഭാര്യയെന്ന് ആരോപണം

Tue, Aug 29, 2017

Arabianewspaper 891
ഹണി പ്രീത് വളര്‍ത്തുമകളല്ല, രണ്ടാം ഭാര്യയെന്ന് ആരോപണം

ബലാല്‍സംഗ കേസില്‍ ഇരുപതു വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റാംറഹിമിന്റെ അനന്തരവകാശിയും വളര്‍ത്തുമകളുമായി അറിയപ്പെടുന്ന ഹണി പ്രീത് ഇന്‍സാന്‍ എന്ന പ്രിയങ്ക തനേജയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി ഇവരുടെ മുന്‍ ഭര്‍ത്താവ് രംഗത്ത്.


പ്രിയങ്ക തനേജ എന്ന 42 കാരിയെ സൗന്ദര്യം കണ്ട് അമ്പതു വയസുള്ള ഗുര്‍മിത് റാം റഹിം ആകൃഷ്ടനാകുകയും ലൈംഗിക ചൂഷണത്തിന് മറയായി വളര്‍ത്തു മകളായി പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത പറയുന്നു.


1999 ല്‍ വിവാഹിതരായ തങ്ങളെ 11 വര്‍ഷങ്ങള്‍ക്കു ശേഷം വേര്‍പിരിയിച്ചത് ഗുര്‍മിത് റാംറഹിമിന്റെ ഇടപെടുലുകളാണെന്ന് വിശ്വാസ് ഗുപത പറയുന്നു. സ്ത്രീധന പീഡന കേസില്‍ കുടുക്കിയാണ് തങ്ങളെ തമ്മില്‍ അകറ്റിയത്.


ഗുര്‍മീത് റാംറഹിം എവിടെ പോയാലും വളര്‍ത്തു മകള്‍ കൂടെയുണ്ടാകുമായിരുന്നു. ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലേലക്ക് കൊണ്ടുപോയപ്പൊഴും വളര്‍ത്തു മകള്‍ കുടെയുണ്ടായിരുന്നു.


റാംറഹിം എവിടെ പോയാലും ഹണി പ്രീതും കൂടെ കാണും. ബാങ്കോക്കിലും തമിഴ്‌നാട്ടിലെ കൊഡൈക്കനാലിലും ചെന്നപ്പോള്‍ റാംറഹിമിന്റെ കൂടെ മുറിയിലാണ് ഹണി പ്രീത് താമസിച്ചിരുന്നത്. ഒരു വട്ടം കൂടെ പോയപ്പോള്‍ ഇരുവരും അവിഹിത ബന്ധത്തിലേര്‍പ്പെടുന്നതിന് നേര്‍ സാക്ഷിയുമായി വിശ്വജിത് പറയുന്നു.


ഇത് ചോദ്യം ചെയ്ത തന്നെ ചെക്കു കേസുകളിലും മറ്റും കുടുക്കി. ഒടുവില്‍ പരസ്യമായി മാപ്പുഎഴുതി നല്‍കുകയും പ്രിയങ്ക തനൂജയുമായുള്ള ബന്ധം നിയമപരമായി വേര്‍പെടുത്തുകയും ചെയ്തു.


ഇതിനെ തുടര്‍ന്ന് താന്‍ പുനര്‍വിവാഹിതനായി പാനിപ്പട്ടില്‍ രഹസ്യമായി കഴിയുകയായിരുന്നുവെന്നും തന്റെ കുടുംബം തകര്‍ത്തയാള്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതില്‍ ആഹ്‌ളാദിക്കുകയാണെന്നും വിശ്വജിത് പറഞ്ഞു. ഹണി പ്രീതിനും നിരവധി കേസുകളില്‍ പങ്കുണ്ടെന്നും താമസിയാതെ ഇവരും നിയമത്തിന്റെ പിടിയില്‍ പെടുമെന്നും വിശ്വജിത്ത് പറയുന്നു.

Tags : Ram Rahim 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ