General News

ദിലീപിനെതിരെ പുതിയ തെളിവ്,. ദിലീപേട്ടാ കുടുങ്ങി എന്ന സന്ദേശം

Tue, Aug 29, 2017

Arabianewspaper 1209
ദിലീപിനെതിരെ പുതിയ തെളിവ്,. ദിലീപേട്ടാ കുടുങ്ങി എന്ന സന്ദേശം

നടന്‍ ദിലീപും നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് പ്രോസിക്യൂഷന്‍ നല്‍കിയത് പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശം.


ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം പള്‍സര്‍ സുനി ഒരു പോലീസുകാരന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപിനയച്ചു എന്ന തെളിവാണ് പോലീസ് മുദ്രവെച്ച കവറിലാക്കി കോടതിയില്‍ സമര്‍പ്പിച്ചത്.


പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബില്‍ എത്തിച്ചപ്പോഴാണ് സുനി ഒരു പോലീസുകാരനെ സ്വാധിനിച്ച് ദിലീപിന്റെ ഫോണിലേക്ക് ശബ്ദ സന്ദേശം അയച്ചതെന്ന് പോലീസ് പറയുന്നു.


എന്നാല്‍,. ഈ പോലീസുകാരന്‍ തന്റെ മൊബൈല്‍ ഫോണും സിം കാര്‍ഡും നശിപ്പിച്ചു കളഞ്ഞതായും പോലീസ് പറയുന്നു. തനിക്ക് തെറ്റുപറ്റിയെന്നും മാപ്പു നല്‍കണമെന്നും കാണിച്ച് ഈ പോലീസുകാരന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നുവെന്ന് ഇയാളെ മാപ്പു സാക്ഷിയാക്കാനാണ് പോലീസിന്റെ നീക്കം,


താന്‍ ദിലീപിനെയും കാവ്യ മാധവനേയും വിളിക്കാന്‍ ശ്രമിച്ചിരുന്നതായി ഈ പോലീസുകാരന്‍ പറയുന്നു. ഈ ടെലിഫോണ്‍ രേഖകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.


തൃശൂര്‍ സ്വദേശിയായ പോലീസുകാരനെ പള്‍സര്‍ സുനി സ്വാധിനിക്കുകയാ.യിരുന്നുവെന്നും ഇയാള്‍ കോയിന്‍ ബുത്തില്‍ നിന്നും ദിലീപിനെ വിളിച്ചതായും തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു.


എന്നാല്‍, കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ കോടതി മുറിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നടിയെ ആക്രമിച്ച സംഭവത്തിനു ദിവസങ്ങള്‍ കഴിഞ്ഞ ശേഷം സ്വമേധായ കീഴടങ്ങാന്‍ വന്ന സുനി പോലീസുകാരന്റെ ഫോണ്‍ ഉപയോഗിച്ച് ദിലേപേട്ട കുടുങ്ങി എന്ന ശബ്ദ് സന്ദേശം അയച്ചെന്ന വാദം പരിഹാസ്യമാണെന്നും കോടതിയെ തല്‍ക്കാലം തെറ്റിദ്ധരിപ്പിക്കാന്‍ ഇതു മൂലം കഴിയുമെങ്കിലും കേസ് വിചാരണ വേളയില്‍ പോലീസ് ഇതൊക്കെ സ്ഥാപിച്ചെടുക്കുന്നതില്‍ പരാജയപ്പെടുമെന്നും ദിലിപിന്റെ അഭിഭാഷക സംഘത്തിലെ അംഗം പറയുന്നു.


ഇത്തരമൊരു സന്ദേശം അയയ്ക്കാന്‍ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്ന പള്‍സര്‍ സുനിക്ക് അവസരം ലഭിക്കുമോയെന്നും ഇവര്‍ ചോദിക്കുന്നു. ക്വട്ടേഷനാണെന്ന പോലീസ് വാദം ശരിവെച്ചാല്‍ തന്നെ പ്രതിയായ പള്‍സര്‍ സുനി ദിലീപിനെ നേരിട്ട് ഇടപെടുത്തുന്ന സന്ദേശം അയയ്ക്കുമെന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും ഇവര്‍ പറയുന്നു.


സംഭവം നടന്ന് ആറു മാസം പിന്നിടുമ്പോള്‍ തെളിവുകളില്ലാതെ വലയുന്ന പോലീസ് പുതിയ കഥ മെനയുകയാണെന്നും അഭിഭാഷകര്‍ പറയുന്നു. കേസില്‍ മാപ്പു സാക്ഷിയെ തിരഞ്ഞ് നടന്ന പോലീസ് ഒടുവില്‍ സ്വന്തം നിലയില്‍ ഒരു മാപ്പു സാക്ഷിയെ കണ്ടെത്തിയത് വിചിത്രമാണെന്നും ഇവര്‍ പറയുന്നു. സുപ്രീം കോടതിയിലേക്ക് ജാമ്യ ഹര്‍ജി നല്‍കാന്‍ തയ്യാറാടെക്കുകയാണെന്ന സൂചനയും അഭിഭാഷകര്‍ നല്‍കി.


തങ്ങള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ വാദമുഖങ്ങള്‍ അപ്പാടെ അവഗണിക്കുന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷക സംഘാംഗം പറയുന്നത്. പള്‍സര്‍ സുനിയെ ദിലീപ് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ഒരേ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ എത്തിയതും കൊച്ചിയിലെ ഹോട്ടലില്‍ ഒരുമിച്ച് ഉണ്ടായതും ഗുഡാലോചനയുടെ തെളിവാകില്ലെന്ന വാദത്തിന് പകരം സാക്ഷികളെ പ്രോസിക്യുഷന്‍ നിരത്തുകയായിരുന്നു.


തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ചോദ്യം ചെയ്ത എഡിജിപി ബ7ി സന്ധ്യ വിഡിയോ ക്യാമറ ഓഫ് ചെയ്തതും. സന്ധ്യും മഞ്ജുവുമായി അടുപ്പമുള്ളതിനെ കുറിച്ചും, ബ്ലാക് മെയില്‍ ചെയ്യാനുള്ള കത്തും ടെലിഫോണ്‍ കോളും വന്നത് അന്നു തന്നെ ഡിജിപിക്ക് അയച്ചു നല്‍കിയതിനെ കുറിച്ചും യാതൊന്നും പരാമര്‍ശിക്കാതെയാണ് വിധി.


പോലീസ് ഹാജരാക്കിയ തെളിവുകളേക്കാള്‍ ഏറെ,. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും സ്വാധീനിക്കാന്‍ കെല്പുള്ള ദിലീപ് സാക്ഷികളെ സ്വാധിനിക്കുമെന്നും നടിയെ ആക്രമിച്ച രംഗങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന വാദവുമാണ് കോടതി പരിഗണിച്ചതെന്നും അഭിഭാഷകര്‍ പറയുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ