General News

ദോക് ലാം : ചൈന പിന്‍വാങ്ങി, ഇന്ത്യയും

Tue, Aug 29, 2017

Arabianewspaper 936
ദോക് ലാം : ചൈന പിന്‍വാങ്ങി, ഇന്ത്യയും

ജൂണ്‍ മാസത്തില്‍ തുടങ്ങിയ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഇരു രാജ്യങ്ങളുടേയും സൈന്യം പിന്‍വാങ്ങിയതോടെ അവസാനിച്ചു. ഇന്ത്യയുടെ സൈന്യം പിന്‍വാങ്ങാതെ തങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്ന ചൈനയുടെ നിലപാടില്‍ വന്ന അയവാണ് പ്രശ്‌ന പരിഹാരം വേഗത്തിലാക്കിയത്.


ഭൂട്ടാന്‍-ചൈന അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈന്യം കടന്നു കയറിയെന്നാണ് ചൈനയുടെ വാദം. എന്നാല്‍, അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. റോഡ് നിര്‍മാണത്തിനുള്ള യന്ത്രസാമഗ്രികളുമായി എത്തിയ ചൈന ഇന്ത്യയുടെ ഭാഗത്തെ ഉപയോഗ ശൂന്യമായ ബങ്കറുകള്‍ തകര്‍ത്തതായി ഇന്ത്യ ആരോപിച്ചു.


ഇതിനെ തുടര്‍ന്ന് ബങ്കറുകള്‍ ഇന്ത്യ പുതുക്കി പണിതു. ഇതോടെയാണ് ചൈനീസ് കരസേന ഇന്ത്യന്‍ അതിര്‍ത്തി സേനയുമായി കയ്യാങ്കളിിയില്‍ എത്തിയത്.


ഇതിനെ തുടര്‍ന്ന്,.ജമ്മു അതിര്‍ത്തിയിലെ ലഡാക്കിലും ഇന്ത്യന്‍ സൈന്യവുമായി ചൈനീസ് പട്ടാളം കയ്യാങ്കളി നടത്തിയിരുന്നു. എന്നാല്‍, ഇന്ത്യ ശക്തമായ നിലപാടു തുടര്‍ന്നതും ഒപ്പം വാണിജ്യ തലത്തില്‍ ഇന്ത്യ എടുത്ത ചില തീരുമാനങ്ങള്‍ ചൈനയ്ക്ക് എതിരായതിനാലാണ് ഇത്തരത്തില്‍ പിന്‍മാറ്റത്തിന് ഇവര്‍ തയ്യാറായതെന്ന് സൂചനയുണ്ട്.


ദക്ഷിണേഷ്യയിലെ പല രാജ്യങ്ങളേയും നേരിടുന്നതു പോലെ ഇന്ത്യയെ നേരിടുനാകില്ലെന്ന തിരിച്ചറിവും ഇതോടെ ചൈനയ്ക്ക് ബോധ്യപ്പെട്ടതായും നയതന്ത്ര തലത്തിലും മേഖലയിലും ഇന്ത്യയുടെ മേല്‍ക്കൈക്ക് ഇത് കാരണമാകുമെന്ന സൂചനയും വിദഗ്ദ്ധര്‍ നല്‍കുന്നു. 


ബ്രിക്‌സ് ഉച്ചകോടിക്ക് മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകണമെന്ന ധാരണയും ഇതിനു പിന്നിലുണ്ട്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയില്‍ എത്തുന്നതിനു മുമ്പ് വിഷയം നയതന്ത്ര തലത്തില്‍ തീര്‍ക്കണമെന്ന ഇരു രാജ്യങ്ങളേയും നിര്‍ബന്ധതിരാക്കിയിരുന്നു. ചൈനയുമായുള്ള സംഘര്‍ഷം തുടരരുകയാണെങ്കില്‍ ബ്രിക്‌സ് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്ന സൂചനയും ഉണ്ടായിരുന്നു. ഇന്ത്യയുടെ നിലപാടുകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലെത്തി അറിയിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19 ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതും ഷി ജിന്‍പിംഗിനെ വീണ്ടും പ്രസിഡന്റ് പദവിയില്‍ തുടരുന്ന കാര്യം തീരുമാനിക്കാനുമിരിക്കെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, മേഖലയില്‍ ചൈനീസ് സൈന്യം മുമ്പ് ചെയ്തിരുന്നതു പോലെ പട്രോളിംഗ് നടത്താമെന്നും ധാരണയിലുണ്ട്. റോഡ് നിര്‍മാണ് ഇനിയും തുടങ്ങിയാല്‍ ഏതു സമയത്തും ഇന്ത്യന്‍ സൈന്യത്തിന് ഇത് ഇടപെട്ട് തടായാനുമാകും.


ദോക് ലാം വിഷയത്തില്‍ ഇന്ത്യക്ക് അനുകൂലമായി യുഎസും, ജപ്പാനും, ദക്ഷിണ കൊരിയയും മറ്റ് ചൈനീസ് വിരുദ്ധ രാജ്യങ്ങളും ഒരുമിച്ചതും ആഗോള തലത്തില്‍ ചൈനയുടെ പ്രതിച്ഛായ തകരുന്നതും വിഷയത്തില്‍ അയഞ്ഞ നിലപാട് സ്വീകരിക്കാന്‍ ഇവരെ പ്രേരിപ്പിച്ചുവെന്നും നയതന്ത്ര വിദഗദ്ധര്‍ വിലയിരുത്തുന്നു.


സൈനിക നടപടികളിലേക്ക് നീങ്ങുമായിരുന്ന വിഷയം ഇത്തരത്തില്‍ പര്യവസാനിച്ചതില്‍ പലരും ആശ്വാസം കൊള്ളുന്നുണ്ട്.

Tags : Doklam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ