General News

വീണ്ടും ട്രെയിന്‍ പാളം തെറ്റി, ആളപായമില്ല

Tue, Aug 29, 2017

Arabianewspaper 905
വീണ്ടും ട്രെയിന്‍ പാളം തെറ്റി, ആളപായമില്ല

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് മൂന്നാമതും ട്രെയിന്‍ പാളം തെറ്റി. മഹാരാഷ്ട്രയിലെ അസംഗാവിലാണ് അപകടം. നാഗ്പൂര്‍ -മുംബൈ തുരന്തോ എക്‌സ്പ്രസാണ് പാളം തെറ്റിയത്.


ചൊവ്വാഴ്ച രാവിലെ 6.40 നാണ് അപകടം ഉണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തുരന്തോ എക്‌സ്പ്രസിന്റെ ആറു കോച്ചുകളാണ് പാളം തെറ്റിയത്.


അപകട സ്ഥലത്തേക്ക് റെയില്‍ വേ അധികൃതര്‍ എത്തി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


റെയില്‍ വേ ബോര്‍ഡ് ചെയര്‍മാനായി നിയമതിനായ അശ്വനി ലൊഹാനിയും സംഭവ സ്ഥലത്ത് എത്തി. അപകടത്തില്‍ പെട്ട യാത്രക്കാരെ ലക്ഷ്യ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ബസ് സര്‍വീസ് ഏര്‍പ്പാടാക്കിയതായി സെന്‍ട്രല്‍ റെയില്‍ വേ അറിയിച്ചു.

Tags : derail  Train 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ