General News

എനിക്ക് മാപ്പു തരൂ, റാം റഹിം കേണു, തറയില്‍ ഇരുന്നു പ്രതിഷേധിച്ചു

Mon, Aug 28, 2017

Arabianewspaper 975
എനിക്ക് മാപ്പു തരൂ, റാം റഹിം കേണു, തറയില്‍ ഇരുന്നു പ്രതിഷേധിച്ചു
ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇരുപതു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട രുര്‍മീത് റാംറഹിം സിംഗിന് 15 ലക്ഷം രൂപ പിഴശിക്ഷയും ലഭിച്ചു.

വിധി പ്രഖ്യാപിക്കും മുമ്പ്ര് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനു മുന്നില്‍ തന്നെ കുടുക്കിയതാണെന്നും താന്‍ നിരപരാധിയാണെന്നും റാംറഹിം പറഞ്ഞു. തുടര്‍ന്ന് ഉറക്കെ കരഞ്ഞ ഇദ്ദേഹം നിലത്ത് ഇരുന്നു പ്രതിഷേധിച്ചു. ശിക്ഷാ വിധിച്ചു കഴിഞ്ഞ് പത്തു മിനിട്ടോളം നാടകീയ രംഗങ്ങള ാണ് കോടതി മുറിയില്‍ അരങ്ങേറിയത്. പൊട്ടിക്കരഞ്ഞ റാംറഹിം കോടതി പിരിഞ്ഞിട്ടും താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് വിലപിച്ചു കൊണ്ടിരുന്നു.

ജയില്‍ മുറിയിലേക്ക് പോകാന്‍ കൂട്ടാക്കാതിരുന്ന റാംറഹിമിനെ ജയിലധികൃതര്‍ ബലപ്രയോഗത്തിലൂടെയാണ് ജയില്‍ മുറിയിലേക്ക് കൊണ്ടുപോയത്.

തനിക്ക് സഹായിയെ അനുവദിക്കണമെന്നും പുറം വേദനയുണ്ടെന്നുമുള്ള അപക്ഷേയും കോടതി തള്ളി. വളര്‍ത്തു മകള്‍ ഹണി പ്രീത് സിംഗിനെ സഹായത്തിന് വേണമെന്ന ആവശ്യവും കോടതി തള്ളി. പുരുഷന്‍മാരുടെ ജയിലില്‍ സത്രീയെ നിയോഗിക്കാനാവില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ജയില്‍ തന്നെ സഹ തടവുകാരെ സഹായത്തിന് വിളിക്കാമെന്നും ആദ്യം പുര്‍ണ വൈദ്യ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ജയിലില്‍ 1997 എന്ന നമ്പറാണ് റാംറഹിമിന് ലഭിച്ചിരിക്കുന്നത്. സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് റാറഹിമിന്റെ അഭിഭാഷകര്‍ പറഞ്ഞു.

2002 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്. കേസ് തേഞ്ഞു മാഞ്ഞു പോകാന്‍ പരമാവധി ശ്രമം രാഷ്ട്രീയ -ഭരണ നേതൃത്വങ്ങള്‍ നടത്തിയെങ്കിലും സിബിഐ അന്വേഷണത്തിലൂടെ റാംറഹിമിനെ കുടുക്കുകയായിരുന്നു.
Tags : Ram Rahim 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ