General News

ഡെല്‍ഹിയില്‍ ആപിന് ഉജ്വല വിജയം

Mon, Aug 28, 2017

Arabianewspaper 1126
ഡെല്‍ഹിയില്‍ ആപിന് ഉജ്വല വിജയം

ഡെല്‍ഹി നിയമ സഭ ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം. ബവാന നിയമസഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ആപ് ശക്തി തെളിയിച്ചത്. ആപ് സ്ഥാനാര്‍ത്ഥി രാം ചന്ദര്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥി ബിജെപിയുടെ വേദ് പ്രകാശിനെ 24,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.


ഇതേ മണ്ഡലത്തെ പ്രതിനിധികരിച്ചിരുന്ന വേദ് പ്രകാശ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്ത്ഥി സുരേന്ദര്‍ കുമാര്‍ മൂന്നാം സ്ഥാനത്തായി.


മാര്‍ച്ചില്‍ നടന്ന ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം നേടിയതിനെ തുടര്‍ന്ന് ആപ് ആശങ്കയിലായിരുന്നു.


70 അംഗ നിയമസഭയില്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് 66 അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണുള്ളത്. ഒരംഗത്തെ വിജയിപ്പിക്കാനുള്ള അവസരം ഇക്കുറിയും കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. 2015 ലെ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ ആംആദ്മി പാര്‍ട്ടിക്ക് പഞ്ചാബ് ഗോവ എന്നിവടങ്ങിലും ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടം കൈവരിക്കാനായിരുന്നില്ല.


വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയിട്ടാണ് ബിജെപി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന ആരോപണം ആംആദ്മി പാര്‍ട്ടി ഉന്നയിച്ചിരുന്നു. ഇതിനു ശേഷം തിരഞ്ഞെടുപ്പു കമ്മീഷന്‍ ഡെമോ നടത്തുകയും തുടര്‍ന്ന് ഇക്കുറി വോട്ടു ചെയ്യുന്നതിനൊപ്പം ആര്‍ക്കാണ് വോട്ട് രേഖപ്പെുടത്തിയതെന്ന് കാണിക്കുന്ന പ്രിന്റ് ഔട്ട് നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

Tags : Bawana 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ