General News

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുന്നു

Mon, Aug 28, 2017

Arabianewspaper 976
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുന്നു

ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തിന് അയവ്. ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാമെന്ന് പരസ്പരം സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇത്.


കഴിഞ്ഞ രണ്ടു മാസമായി സിക്കിം അതിര്‍ത്തിയിലെ ദോക് ലാം മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരുന്നു.


ഇന്ത്യയുടെ ഭാഗത്ത് ചൈന റോഡ് നിര്‍മാണം നടത്തുന്നതിനെ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.


ഇതിനെ തുടര്‍ന്ന് ജമ്മുവിലെ ലഡാക്ക് മേഖലയില്‍ ഇരു വിഭാഗങ്ങളും കല്ലേറും കയ്യാങ്കളിയും നടത്തി.


ചൈന പലതരത്തില്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിച്ചെങ്കിലും ഇന്ത്യ വിട്ടു വീഴ്ച ചെയ്യാതെ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. ഇതിനിടയില്‍ ചൈനയെ വാണിജ്യപരമായും ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.


കഴിഞ്ഞ ദിവസം ഇന്ത്യന്‍ കരസേന മേധാവി വിപിന്‍ റാവത് ചൈനയ്ക്ക് ശക്തമായ താക്കീതും നല്‍കിയിരുന്നു. അതിര്‍ത്തി തര്‍ക്കങ്ങള്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കാനാണ് ഇന്ത്യയ്ക്ക് താല്‍പര്യമെന്ന സന്ദേശവും അദ്ദേഹം നല്‍കി. ഇരു സൈന്യവും സിക്കിം അതിര്‍ത്തിയില്‍ സൈനിക സന്നാഹങ്ങള്‍ ഒരുക്കുന്നത് തുടരുകയായിരുന്നു.


ഇതിനെ തുടര്‍ന്നാണ് ചൈനയും ഇന്ത്യയും സൈനികരെ പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തന്നത്.

Tags : Indo-China 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ