General News

ഗോവ ഉപതിരഞ്ഞെടുപ്പ് : മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് വിജയം

Mon, Aug 28, 2017

Arabianewspaper 823
ഗോവ ഉപതിരഞ്ഞെടുപ്പ് : മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് വിജയം

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. പനാജി നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിച്ച പരീക്കര്‍ കോണ്‍ഗ്രസിലെ ഗിരീഷ് രായചൊഡാന്‍കറെ 4803 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.


പരീക്കര്‍ക്ക് 9,862 വോട്ടും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗിരീഷ് ചൊദാംഗര്‍ക്ക് 5,059 വോട്ടുകളും ഗോവ സ്വതന്ത്ര മഞ്ച് സ്ഥാനാര്‍ത്ഥി ആനന്ദ് ശിരോദ്കര്‍ക്ക് 220 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെന്നത് സില്‍വേരിയക്ക് 96 വോട്ടും നോട്ടയ്ക്ക് 301 വോട്ടുകളും ലഭിച്ചു. ആകെയുള്ള 22,000 വോട്ടര്‍മാരില്‍ 15,538 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 63 ശതമാനം വോട്ടും പരീക്കര്‍ നേടി. കോണ്‍ഗ്രസിന് 32 ശതമാനവും വോട്ടു ലഭിച്ചു.


പനാജിക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന വാല്‍പൊയിയിലും ബിജെപി സ്ഥാനാര്‍ത്ഥി വിശ്വജിത് റാണെ വിജയിച്ചു., സംസ്ഥാന ആരോഗ്യ മന്ത്രിയായ വിശ്വജിത് റാണെ 10,066 വോട്ടുകള്‍ക്കാണ് വിജയിച്ചത്.


കോണ്‍ഗ്രസിന്റെ റോയ് നായിക്കിനെയാണ് റാണ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ റാണെ വിശ്വാസ വോട്ടെടുപ്പിലാണ് ബിജെപിക്ക് അനുകൂലമായി നിലകൊണ്ടു. വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.


ഇതിനു മുമ്പ് വിശ്വജിത് റാണ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്നും മത്സരിച്ചാണ് ഇവിടെ വിജയിച്ചിരുന്നത്. ഗോവ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിംഗ് റാണെയുടെ മകനാണ് വിശ്വജിത് റാണ.


ലക്‌നൗവില്‍ നിന്നുള്ള രാജ്യസഭാ അംഗമായ പരീക്കര്‍ അടുത്തയാഴ്ച എംപി സ്ഥാനം രാജിവെയ്ക്കും. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പരാജയപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ ബിജെപി കേന്ദ്ര നേതൃത്വം ഗോവയിലേക്ക് അയയ്ക്കുകയായിരിന്നു,.


ഭൂരിപക്ഷമില്ലാതിരുന്നിട്ടും വിമത കോണ്‍ഗ്രസ് നേതാക്കളേയും സ്വതന്ത്രരേയും ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപികരിച്ച പരീക്കറിന് ഉപതിരഞ്ഞെടുപ്പ് വലിയ കടമ്പയായിരുന്നു.


മനോഹര്‍ പരീക്കറുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിസ്ത്യന്‍ സഭകള്‍ ഗോവയിലെ ബിജെപി സര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പരീക്കറുടെ വിജയം അനിശ്ചിതത്വത്തിലായിരുന്നു.


1994 മുതല്‍ മനോഹര്‍ പരീക്കറാണ് ഇവിടെ നിന്നും വിജയിച്ചു വരുന്നത്. പരീക്കര്‍ കേന്ദ്ര മന്ത്രിയായി ഡെല്‍ഹിയിലേക്ക് പോയ ശേഷം നടന്ന ഉപ തിരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു ഇവിടെ വിജയം. 1989 ലാണ് ഇവിടെ അവസാനമായി കോണ്‍ഗ്രസ് വിജയിച്ചത്.

Tags : Goa  BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ