General News

രോാഹിത് ,ബുംറ തിളങ്ങി, ഇന്ത്യക്ക് ജയം, പരമ്പര

Mon, Aug 28, 2017

Arabianewspaper 803
രോാഹിത് ,ബുംറ തിളങ്ങി, ഇന്ത്യക്ക് ജയം, പരമ്പര

ശ്രീലങ്കയ്‌ക്കെതിരെ നടന്ന മൂന്നാമത്തെ ഏകദിന മത്സരത്തിലും ഇന്ത്യക്ക് വിജയം. ലങ്ക ഉയര്‍ത്തിയ 218 റണ്‍സ് വിജയ ലക്ഷ്യം രോഹിത് ശര്‍മയുടെ സെഞ്ച്വുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ അനായാസം നേടി.


നാലു വിക്കറ്റ് നഷ്ടത്തില്‍ 45 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറി കടന്നു. മൂന്നാം ഏകദിനവും വിജയിച്ചതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 3-0 ന് സ്വന്തമാക്കി.


വിക്കറ്റ് കീപ്പര്‍ ധോണി (67) രോഹിത് ശര്‍മയ്ക്ക് (124) മികച്ച പിന്തുണ നല്‍കി. പുറത്താകാതെ നിന്നു.


നാലിന് 64 എന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ധോണിയും രോഹിത് ശര്‍മയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.


ഇരുവരും ചേര്‍ന്ന് 156 റണ്‍സ് പടുത്തുയര്‍ത്തി. 145 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും രണ്ട് സിക്‌സ്‌റുകളും ശര്‍മ നേടി.


നേരത്തെ,. ശിഖര്‍ ധവാന്‍ (5), നായകന്‍ കോഹ് ലി (3) കേദാര്‍ ജാദവ് (0) എന്നിവര്‍ പൊടുന്നനെ പുറത്തായി. ലോകേഷ് രാഹുലിനും (17) അധിക നേരം പിടിച്ചു നില്‍ക്കാനായില്ല.


ആദ്യം ബാറ്റു ചെയ്ത ലങ്കയ്ക്ക് 218 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. അഞ്ചു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ ബൗളിംഗാണ് ലങ്കയുടെ അടിത്തറ തകര്‍ത്തത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ