General News

ഗുര്‍മീതിന്റെ ശിക്ഷ നാളെ, ഹരിയാന സൈന്യത്തിന്റെ നിയന്ത്രണത്തില്‍

Sun, Aug 27, 2017

Arabianewspaper 337
ഗുര്‍മീതിന്റെ ശിക്ഷ നാളെ, ഹരിയാന സൈന്യത്തിന്റെ നിയന്ത്രണത്തില്‍

ബലാല്‍സംഗ കേസില്‍ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ദേര സച്ചാ സൗദ് മേധാവി ഗുര്‍മീത് റാം രഹിമിന്റെ ശിക്ഷ നാളെ വിധിക്കും. റാം റഹിം കഴിയുന്ന റോത്തക്കിലെ ജയിലില്‍ കോടതി മുറി സജ്ജീകരിച്ചായിരിക്കും ശിക്ഷ വിധിക്കുക. ഏഴു വര്‍ഷം വരെ കഠിന തടവു ലഭിക്കാവുന്നതാണ് കുറ്റം.


റോത്തക്കില്‍ നിന്നും പത്തു കിലോ മീറ്റര്‍ അകലെ സാനാരിയ ജില്ലാ ജയിലിലാണ് ഗുര്‍മിതിനെ പാര്‍പ്പിച്ചിരിക്കുന്നത്. ദേരാ അനുയായികളെ റോത്തക്കില്‍ പ്രവേശിപ്പിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.


ഹരിയാനയില്‍ അക്രമ സംഭവങ്ങള്‍ തടയാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിര്ിക്കുന്നത്. ഹരിയാനയില്‍ മൂന്നു നഗരങ്ങളിലും പഞ്ചാബില്‍ പത്തു ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.


സൗദയുടെ ആശ്രമങ്ങള്‍ അടച്ചു പൂട്ടി. സൈന്യത്തിന്റെ സഹായത്തോടെയാണ് അന്തേവാസികളെ പുറത്താക്കിയത്. ആശ്രമത്തില്‍ നടന്ന റെയ്ഡില്‍ എട്ടോളം എ കെ 47 തോക്കുകളും നാലു നാടന്‍ ബോംബുകളും കണ്ടെടുത്തു.


അക്രമികളെ കണ്ടാല്‍ വെടിവെയ്ക്കാന്‍ സൈന്യത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതുവരെ 36 പേരാണ് പോലീസുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.


ഹരിയാനയിലെ 36 ആശ്രമങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിന് കീഴിലാണ്. 2002 ല്‍ ആശ്രമത്തിലെ അന്തേവാസി നല്‍കിയ പരാതിയിലാണ് ഗുര്‍മീതിനെതിരെ സിബിഐ കേസ് എടുത്തത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിബിഐ കോടതി ശിക്ഷ വിധിക്കുന്നത്.


ശിക്ഷ വിധിക്കുന്ന ജഡ്ജി ജഗദീപ് സിംഗിന് പ്രത്യേക സംരക്ഷണമാണ് ഏര്‍പ്പെടുത്തി.യിരിക്കുന്നത്.

Tags : Ram Rahim 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ