General News

ഹരിയാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, മോഡിക്കും

Sat, Aug 26, 2017

Arabianewspaper 360
ഹരിയാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, മോഡിക്കും

ദേരാ സച്ച മേധാവി ഗുര്‍മീത് റാം റഹിം സിംഗിനെ ബലാല്‍സംഗ കേസില്‍ കുറ്റവാളിയായി കോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെ നടന്ന ആക്രമണ സംഭവങ്ങളില്‍ ഹരിയാന ഹൈക്കോടതി ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. 


ക്രമസമാധാന പ്രശ്‌നം സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യമാണെന്നും കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാവില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയുടെ പുറത്ത് മാത്രമെ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അറ്റോര്‍ര്‍ണി ജനറല്‍ പറഞ്ഞപ്പോഴാണ് കോടതി കേന്ദ്ര സര്‍ക്കാരിനേയും മോഡിയേയും കടന്നാക്രമിച്ചത്.


മോഡി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും, പഞ്ചാബും ഹരിയാനയുടം രണ്ടാം വിവാഹത്തിലുണ്ടായതാണോയെന്നും കോടതി ചോദിച്ചു,. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഇത് നല്‍കിയെന്നും കലാപം തുടങ്ങി മണിക്കൂറുകള്‍ക്കകം അടിച്ചമര്‍ത്തിയെന്നും കലാപകാരികളെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കാന്‍ അനുമതി കൊടുത്തതോടെ 36 പേരോളം കൊല്ലപ്പെട്ടുവെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി.


രണ്ടു ലക്ഷത്തോളം പേര്‍ വിധി പ്രസ്താവിക്കുന്ന കോടതിക്കു സമീപം എത്തിയത് എങ്ങിനെയൊന്ന് കോടതി ചോദിച്ചു., ഇവര്‍ ആക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും എന്തു കൊണ്ട് ശക്തമായ മൂന്‍കരുതല്‍ എടുത്തില്ലെന്നും കോടതി ചോദിച്ചു.


പഞ്ചകുള എന്ന നഗരം കത്തിയെരിയാന്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി നിങ്ങള്‍ ശ്രമിച്ചുവെന്ന് കോടതി പറഞ്ഞു. എത്ര കാറുകളുടെ അകമ്പടിയോടെയാണ് റാം റഹിം കോടതിയിലെത്തിയതെന്നും കോടതി ചോദിച്ചു. 144 പ്രഖ്യാപിച്ചിട്ടും ഇത്രയേറെ പേര്‍ എങ്ങിനെ കോടതി പരിസരത്ത് തടിച്ചു കൂടി. ഇവരെ പിരിച്ചു വിടാന്‍ എന്തു കൊണ്ടു സാധിച്ചില്ലെന്നും കോടതി ചോദിച്ചു,.


എന്നാല്‍, വേണ്ട മുന്‍കരുതല്‍ എടുത്തിരുന്നുവെന്നും പോലീസും അര്‍ദ്ധ സൈനിക വിഭാഗങ്ങളും ഇടപെട്ട് പെട്ടെന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മണിക്കൂറുകള്‍ കൊണ്ട് കലാപം അടിച്ചമര്‍ത്തി എന്ന അവകാശവാദമാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ചില പിഴവുകള്‍ സംഭവിച്ചിരുന്നുവെന്നും എന്നാല്‍, ഇവ തിരുത്തി ശക്തമായ നടപടിയാണ് കൈക്കൊണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു,


വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ