General News

കലാപം : നാശ നഷ്ടം ദേര സച്ച സൗദയില്‍ നിന്ന് ഇടാക്കണം

Sat, Aug 26, 2017

Arabianewspaper 231
കലാപം : നാശ നഷ്ടം ദേര സച്ച സൗദയില്‍ നിന്ന് ഇടാക്കണം -ഹൈക്കോടതി

ഗുര്‍മീത് റാം റഹിമിനെതിരായ ബലാല്‍സംഗ കേസില്‍ കുറ്റക്കാരനെന്ന് സിബിഐ കോടതി വിധിച്ചതിന് പിന്നാലെ നടന്ന കലാപത്തില്‍ പൊതു മുതലിനും സ്വകാര്യ വസ്തുവകകള്‍ക്കുമുണ്ടായ നാശ നഷ്ടത്തിന് ദേര സച്ച സൗദ എന്ന സംഘടനയുടെ സ്വത്തു വകകള്‍ ജപ്തി ചെയ്ത് നാശ നഷ്ടങ്ങള്‍ നികത്തണമെന്ന് കോടതി.


പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് നിര്‍ണായകമായ വിധി പ്രസ്താവിച്ചത്. ദേര സച്ച സ്ഥാപുനങ്ങള്‍ അടച്ചു പൂട്ടണമെന്നും അന്തേവാസികള്‍ ഒഴിഞ്ഞു പോകണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.


നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ട്രെയിനുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു. അക്രമങ്ങളില്‍ 32 പേരോളം കൊല്ലപ്പെട്ടു.


കുറ്റക്കാരനെന്ന് കണ്ടെത്തിയ സിബിഐ കോടതി 28 നാണ് ശിക്ഷ വിധിക്കുക. ഹരിയാന, പഞ്ചാബ്. രാജസ്ഥാന്‍ എന്നിവടങ്ങളിലായി ലക്ഷക്കണക്കിന് അനുയായികളാണ് റാം റഹിമിന് ഉള്ളത്.

Tags : Ram Rahim 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ