General News

ഗുര്‍മീതിനെ പിന്തുണച്ച് ബിജെപി എംപി സാക്ഷി മഹാരാജ്

Sat, Aug 26, 2017

Arabianewspaper 482
ഗുര്‍മീതിനെ പിന്തുണച്ച് ബിജെപി എംപി സാക്ഷി മഹാരാജ്

ഗുര്‍മീത്‌റാം റഹിമിനെ പിന്തുണച്ച് ബിജെപി എംപി സാക്ഷി മഹാരാജ്,. ബലാല്‍സംഗ കേസില്‍ കുറ്റക്കാരനെന്ന് സിബിഐ കോടതി വിധിച്ച ഗുര്‍മിത് റാം റഹിമിനെ മനപൂര്‍വം പീഡിപ്പിക്കുകയാണെന്ന് സാക്ഷി മഹരാജ് പറഞ്ഞു.


കലാപങ്ങള്‍ക്ക് കാരണം കോടതി വിധിയാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു,. രാജ്യം വലിയ കലാപത്തിലേക്ക് നീങ്ങുമെന്ന് കോടതി മനസിലാക്കണമെന്ന വിചിത്ര വാദമാണ് സാക്ഷി മഹാരജിന്റേത്. .പത്തു വര്‍ഷം മുമ്പ് സാക്ഷി മഹരാജിനെതിരേയും പീഡന കേസ് ഉയര്‍ന്നിരുന്നു.കൊലക്കേസുകളിലും സാക്ഷി മഹരാജിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, പതിനായിരങ്ങളുടെ പിന്തുണയുള്ള സാക്ഷി മഹാരാജ് സ്വാധിനം ഉപയോഗിച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് എതിരാളികളുടെ ആരോപപണം.


അതേസമയം, സമാനമായ കേസുകള്‍ നേരിടുന്ന വ്യക്തിയാണ് സാക്ഷി മഹരാജെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്.


ദേര സച്ചാ സൗദ എന്ന സംഘടനയുടെ അനുയായികള്‍ ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്ന് വിധിച്ചതോടെ അക്രമത്തിലേക്ക് തിരിയുകയായിരുന്നു.


കോടിക്കണക്കിന് അനുയായികളാണ് റാംറഹമിനുള്ളത് ഒരാള്‍ മാത്രമാണ് കേസ് കൊടുത്തത്. ആത്മീയ നേതാക്കള്‍ക്ക് നേരെ ഇത്തരം കരുതിക്കൂട്ടിയുള്ള കേസുകള്‍ വരും. എന്നാല്‍, ഗുഡാലോചന അന്വേഷിക്കുന്നതിനു പകരം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.


അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ സ്വീകരിച്ചതോടെ ഒരു വൈകുന്നേരം കൊണ്ട് ആക്രമണ സംഭവങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുതല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ കലാപ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്.


കേസില്‍ ശിക്ഷ വിധിക്കുന്ന ദിവസം വരെ കര്‍ശന സുരക്ഷ ബന്തവസ് ഏര്‍പ്പെടുത്താനാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ