General News

അര്‍ത്തുങ്കല്‍ പള്ളി : ടി ജി മോഹന്‍ദാസിനെതിരെ കേസ്

Sat, Aug 26, 2017

Arabianewspaper 198
അര്‍ത്തുങ്കല്‍ പള്ളി : ടി ജി മോഹന്‍ദാസിനെതിരെ കേസ്

അര്‍ത്തുങ്കല്‍ പള്ളി മുമ്പ് ക്ഷേത്രമായിരുന്നുവെന്നും ഇത് തിരിച്ചുപിടിക്കണമെന്നും പറഞ്ഞ സംഘപരിവാര്‍ നേതാവ് ടി ജി മോഹന്‍ദാസിനെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം.


കലാപത്തിന് ആഹ്വാനം ചെയ്തതിനും മത സ്പര്‍ദ്ധ വളര്‍ത്തിയതിനുമെതിരെയാണ് കേസ്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.


അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ഇവിടത്തെ ആരാധന മൂര്‍ത്തിയായ വെളുത്തച്ഛന്‍ ശിവനാണെന്നും ശബരിമലയില്‍ പോകുന്നവര്‍ ഇവിടെ വന്ന് മാലയൂരുന്നതു ഇതിനാലാണെന്നും ടി ജി മോഹന്‍ ദാസ് ട്വിറ്ററില്‍ കുറിച്ചിരുന്നു.


അല്‍ത്താര പണിക്കിടെ പൊളിഞ്ഞു വീണുകൊണ്ടിരുന്നുവെന്നും പാതിരിമാര്‍ ജ്യോത്സ്യനെ കൊണ്ടു വന്ന് നോക്കിച്ചപ്പോള്‍ ശ്രീകോവിലന്റെ സ്ഥാനത്ത് അള്‍ത്താര പണിതതാണ് പ്രശ്‌നമായതെന്നും മാറ്റിപണിയണമെന്നും പറഞ്ഞിരുന്നു.


ഇതോടെ അല്‍ത്താര മാറ്റി സ്ഥാപിച്ചു പ്രശ്‌നം പരിഹരിച്ചുവെന്നും ഹി്ന്ദുക്കള്‍ ഈ പള്ളി തിരിച്ചു പിടിക്കുകയാണ് വേണ്ടതെന്നും ടി ജി മോഹന്‍ ദാസ് ട്വിറ്ററില്‍ കുറിച്ചിരുന്നു.


ഇതിനെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നിരുന്നു. രാജ്യത്തെ അവസാന മതേതര ഹിന്ദുവും അവശേഷിക്കും വരെ അര്‍ത്തുങ്കല്‍ പള്ളി സംരക്ഷിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

Tags : Hate speech 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ