General News

കലാപം പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി.

Fri, Aug 25, 2017

Arabianewspaper 307
കലാപം പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി.

ദേരാ സച്ചാ സൗദ അനുയായികളുടെ ആക്രമണത്തെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു, തീവെയപ്പും മറ്റും നടത്തിയ അക്രമി സംഘങ്ങളെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ വെടിവെപ്പിലും മറ്റുമായി മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം


കലാപങ്ങളില്‍ നിന്ന് അനുയായികള്‍ വിട്ടു നില്‍ക്കണമെന്ന് പ്രസിഡന്റും, പ്രധാനമന്ത്രിയും ആവശ്യപ്പെട്ടു. സംഭവങ്ങളെ ഇരു നേതാക്കളും അപലപിച്ചു,


ഹരിയാനയില്‍ 53 കമ്പനി അര്‍്ദ്ധ സൈനിക വിഭാഗങ്ങളെയാണ് വിന്യസിച്ചിര്ിക്കുന്നത്.


വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പഞ്ചകുളയിലെ സിബിഐ കോടതിയിലാണ് റാംറഹിംസിംഗിനെതിരെ വിധി വന്നത്. രണ്ടു സന്യാസിനികളെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റാംറഹിംസിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഓഗസ്ത് 28 ന് ശിക്ഷ എന്തെന്ന് വിധിക്കും. 2002 ലെ ബലാല്‍സംഗക്കേസിലാണ് കോടതി വിധി പറഞ്ഞത്. തന്നെ ബലാല്‍സംഗം ചെയ്തതായി സന്യാസിനി ആരോപിക്കുകയായിരുന്നു. എന്നാല്‍, താന്‍ ലൈംഗിക ശേഷി നശിപ്പിച്ച വ്യക്തിയാണെന്നും ബലാല്‍സംഗം ചെയ്യാന്‍ കഴിയില്ലെന്നും ഗുര്‍മിത് വാദിച്ചു.


സിഖ് മത പണ്ഡിതരെ വെല്ലുവിളിച്ചാണ് ദേരാ സച്ചാ സൗദ എന്ന സമാന്തര മതം ഇദ്ദേഹം പ്രചരിപ്പിക്കുന്നത്.


വിധിയെ തുടര്‍ന്ന് റാംറഹിംസിംഗിന്റെ അനുയായികള്‍ വന്‍ തോതില്‍ കലാപം അഴിച്ചു വിടുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി പലയിടങ്ങളിലും ശക്തമായ പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. അനുയായികളെ ഒരു സ്റ്റേഡിയത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.


പലയിടങ്ങളിലും 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഡെല്‍ഹിയിലടക്കം കനത്ത ജാഗ്രതായാണ് പോലീസ് പുലര്ത്തുന്നത്.


Tags : Ram Rahim 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ