General News

ചീഫ് ജസ്റ്റീസ് നിയമനം ചോദ്യം ചെയ്ത സ്വാമി ഓമിന് പത്തുലക്ഷം പിഴ

Thu, Aug 24, 2017

Arabianewspaper 347
ചീഫ് ജസ്റ്റീസ് നിയമനം ചോദ്യം ചെയ്ത സ്വാമി ഓമിന് പത്തുലക്ഷം പിഴ

ദീപക് മിശ്രയെ ചീഫ് ജസ്റ്റീസായി നിയമിച്ചതിനെ ചോദ്യം ചെയ്ത സ്വാമി ഓമിന് സുപ്രീം കോടതി പത്തു ലക്ഷം രൂപ പിഴ വിധിച്ചു. പുതിയ ചീഫ് ജസ്റ്റീസായി ദീപക് മിശ്രയെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


ഇതിനെ ചോദ്യം ചെയ്ത് സ്വാമി ഓം ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. മുകേഷ് ജെയിന്‍ എന്നയാളും സുപ്രീം കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.


രണ്ട് ഹര്‍ജികളും ഗുഷ്ടലലാക്കോടെ ഉള്ളതാണെന്നും ഗൗരവതരമല്ലാതെ കോടതിയുടെ സമയം കളയാന്‍ സമര്‍പ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി പത്തു ലക്ഷം രൂപ പിഴയൊടുക്കാന്‍ ഇരുവരോടും ആവശ്യപ്പെട്ടു.


തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കാനാണ് നിര്‍ദ്ദേശിച്ചിര്ിക്കുന്നത്.


ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ സഹ മത്സരാത്ഥിയായ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പേരില്‍ പുറത്താക്കപ്പെട്ട് അടുത്തിടെ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയയാളാണ് ഓം സാമി. മുത്തലാഖ് വിഷയത്തില്‍ സ്ത്രീകളെ മോശമായി പറഞ്ഞതിനും അടുത്തിടെ ഒരു സത്രീയുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു.


വനിതകള്‍ക്കെതിരെ മോശം പദപ്രയോഗം നടത്തുന്നത് പതിവാക്കിയ ഇദ്ദേഹത്തിന് ഒരിക്കല്‍ ലൈവ് ടിവി ഷോക്കിടെ ഒരു സ്ത്രീയുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നു.

Tags : Dipak Misra 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ