General News

ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു

Thu, Aug 24, 2017

Arabianewspaper 302
ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു

മതം മാറിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ വധക്കേസിലെ രണ്ടാം പ്രതി വിപിന്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് വിപിനെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ നാട്ടുകാര്‍ കണ്ടെത്തിയത്.


പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.


മലപ്പുറം ജില്ലയിലെ തിരുരിലാണ് ആക്രമണം ഉണ്ടായത്. 2016 നവംബര്‍ 20 നാണ് കൊടിഞ്ഞിയില്‍ ഫൈസലിനെ കൊലപ്പെടുത്തിയ സംഭവത്തിന് പ്രതികാരമാണ് ഇതെന്ന് പോലീസ് പറയുന്നു. ഉണ്ണിയെന്ന അനില്‍കുമാര്‍ മതം മാറി ഫൈസല്‍ എന്ന പേരു സ്വീകരിക്കുകയും ഭാര്യയേയും കുടുംബത്തേയും മതം മാറ്റുകയും ചെയ്തു ഇതിനെ തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കള്‍ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേന്നാണ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്.


കേസില്‍ പ്രതിയായ വിപിന്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. മതം മാറിയതിനെ തുടര്‍ന്നാണ് ഇയാളെ വെട്ടിക്കൊലപ്പെടുതിയതെന്ന് ആരോപിക്കുന്നു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ് ഉള്‍പ്പെടെയുള്ളവരാണ് ഇതിനു പിന്നിലെന്നും ഇവര്‍ ആഎര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ