General News

വീണ്ടും ട്രെയിന്‍ പാളം തെറ്റി, 50 പേര്‍ക്ക് പരിക്ക്, സുരേഷ് പ്രഭു രാജിവെയ്ക്കുന്നു

Wed, Aug 23, 2017

Arabianewspaper 278
വീണ്ടും ട്രെയിന്‍ പാളം തെറ്റി, 50 പേര്‍ക്ക് പരിക്ക്, സുരേഷ് പ്രഭു രാജിവെയ്ക്കുന്നു

യുപിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു. ഡെല്‍ഹിയിലേക്ക് പോയ കൈഫിയത് എക്‌സ്പ്രസിന്റെ പത്തു കോച്ചുകളാണ് മറിഞ്ഞത്.


കഴിഞ്ഞ ദിവസം മുസഫര്‍ നഗറിനടുത്ത് ഉത്കാല്‍ എക്‌സ്പ്രസിന്റെ പതിമൂന്നു കോച്ചുകള്‍ മറിഞ്ഞ് 23 പേര്‍ മരിച്ചിരുന്നു.


ഈ രണ്ട് അപകടത്തിന്റേയും ധാര്‍മിക ഉത്തരാദിത്തം ഏറ്റെടുത്ത് താന്‍ രാജിവെയ്ക്കുകയാണെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു ടീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സുരേഷ് പ്രഭു കൂടിക്കാഴ്ച നടത്തി.


കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏറ്റവും അധികം ട്രെയിന്‍ അപകടങ്ങളും മരണങ്ങളും നടന്ന വര്‍ഷമാണ് ഇത്. അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നതും യാത്രക്കാര്‍ക്ക് പരിക്ക് ഏല്‍ക്കുന്നതും വേദനജനകമാണന്നും സുരേഷ് പ്രഭു പറഞ്ഞു.


എന്നാല്‍, രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ച പ്രഭുവിനോട് കാത്തിരിക്കാനാണ് മോഡി നിര്‍ദ്ദേശിച്ചത്.


അതിനിടെ റെയില്‍ വേ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ മിത്തലിനു പകരം എയര്‍ ഇന്ത്യ സിഎംഡി അശ്വിനി ലോഹാനിയെ സര്‍ക്കാര്‍ നിയമിച്ചു,


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ