General News

ശൈലജയ്ക്ക് എതിരായ പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ ഇല്ല, മന്ത്രിയുടെ രാജിക്ക് വന്‍ സമ്മര്‍ദ്ദം

Wed, Aug 23, 2017

Arabianewspaper 303
ശൈലജയ്ക്ക് എതിരായ പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ ഇല്ല

ബാലാവകാശ കമ്മീഷനില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ നിയമിക്കാനുള്ള മന്ത്രി െേശലജയുടെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കാനാവില്ലെന്ന് കോടതി. പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാകില്ലെന്നും റിവ്യു പെറ്റീഷനാണ് നല്‍കേണ്ടിയിരുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു,. പരാമര്‍ശങ്ങള്‍ നീക്കിയില്ലെങ്കില്‍ മന്ത്രിക്ക് രാജി വെയ്‌ക്കേണ്ടിവരുമെന്ന ദയനീയ അഭ്യര്‍ത്ഥനയും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ നടത്തി. ഇതെ തുടര്‍ന്ന് കേസ് നാളെ വീണ്ടും പരിഗണിക്കാമെന്നും റിവ്യു പെറ്റീഷന്‍ സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.


ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിദിക്കെതിരെയാണ് സര്ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍,19 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ എങ്ങിനെയാണ് ബാലവകാശ കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ നിയമിക്കാനാകുന്നതെന്നും ഇഷ്ടക്കാരെ നിയമിക്കുന്നതിന് മന്ത്രി ശൈലജ അമിത താല്‍പര്യം കാട്ടിയെന്നും ഇത് നീതികരിക്കാനാവില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.


മന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.


ഹൈക്കോടതിയുടെ പുതിയ നിലപാട് ശൈലജയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ശൈലജയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിപക്ഷത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് ഈ വിധി.

Tags : KK Shylaja 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ