Troll Today News

ആര്‍നോള്‍ഡ് കിടന്നുറങ്ങുന്ന ചിത്രത്തിന്റെ പിന്നിലെ കഥയിതൊന്നുമല്ല,.

Tue, Aug 22, 2017

Arabianewspaper 2415
ആര്‍നോള്‍ഡ്  കിടന്നുറങ്ങുന്ന ചിത്രത്തിന്റെ പിന്നിലെ കഥയിതൊന്നുമല്ല,.

ഹോളിവുഡ് നടനും കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന അര്‍ണള്‍ഡ് ഷ്വാസ്‌നെഗര്‍ തെരുവില്‍ സ്ലീപ്പിംഗ് ബാഗില്‍ കിടന്നുറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തനിക്ക് ഹോട്ടല്‍ മുറി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹോളിവുഡ് നടനും ഗവര്‍ണറുമായിരുന്ന ഷ്വാസ്‌നെഗര്‍ തെരുവില്‍ സ്വന്തം പ്രതിമയുടെ മുന്നില്‍ കിടന്നുറങ്ങിയത്.


ഗവര്‍ണായിരുന്നപ്പോള്‍ ഷ്വാസ്‌നെഗര്‍ ഉദ്ഘാടനം ചെയ്ത ഹോട്ടലായിരുന്നു ഇത്,. അന്ന്, അദ്ദേഹത്തിന് ഉപകാരമായി നല്‍കിയ വാഗ്ദാനമാണ് എന്നു വന്നാലും ഒരു മുറി എന്നത്.


ഇതുവരെ ഈ ഹോട്ടലില്‍ പോകാതിരുന്ന ഷ്വാസ് നെഗര്‍ അടുത്തിടെ ഇവിടെ എത്തി. എന്നാല്‍, ഗവര്‍ണറോ, സുപ്പര്‍ സ്റ്റാറോ അല്ലാത്ത ഷ്വാസ് നെഗറിനെ ഹോട്ടല്‍ മാനേജ്‌മെന്റ് മൈന്‍ഡ് ചെയ്തില്ല,


എന്നാല്‍, തനിക്ക് മുറി നല്‍കാമെന്ന വാഗ്ദാനം പാലിക്കണമെന്ന ആവശ്യമാണ് ഷ്വാസ് നെഗര്‍ ആവശ്യപ്പെട്ടത്. ഇതിന് ഹോട്ടല്‍ ജീവനക്കാര്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് തന്റെ വെങ്കല പ്രതിമയുടെ മുന്നില്‍ സ്ലീപ്പിംഗ് ബാഗില്‍ കിടന്നുറങ്ങുകയാണ് ഷ്വാസ്‌നെഗര്‍ ചെയ്തത്. അധികാരമുള്ളപ്പോള്‍ എല്ലാവരും പ്രശംസിക്കുമെന്നും അതു കഴിഞ്ഞാല്‍ തഴയുമെന്നും ലോകത്തിന് മനസിലാക്കി കൊടുക്കാനാണ് ഹോളിവുഡിലെ പഴയ സൂപ്പര്‍ സ്റ്റാര്‍ ഇങ്ങിനെ ചെയ്തത്.... കാലം എങ്ങിനെയാണ് മാറിയത് എന്ന അടിക്കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന് ഷ്വാസ്‌നെഗര്‍ അടിക്കുറിപ്പ് എഴുതിയിരുന്നു...


ഇങ്ങിനെയാണ് കഥ പോകുന്നത്.


എന്നാല്‍, സംഭവത്തിന് ഇപ്പറഞ്ഞ കഥയുമായി ഒരു ബന്ധവുമില്ല... മിസ്റ്റര്‍ വേള്‍ഡായിരുന്ന ആര്‍നോള്‍ഡിനെ ആദരിക്കാന്‍ ഒഹിയോയിലെ കൊളംബസില്‍ സ്ഥാപിച്ച വെങ്കല പ്രതിമയ്ക്കു മുന്നില്‍ അദ്ദേഹം സ്ലീപ്പില്‍ ബാഗില്‍ കിടന്നു . അതിന്റെ ചിത്രവും എടുത്തു. ഇത്രയും സത്യമാണ്.


എന്നാല്‍, ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊളംബസിലെത്തിയ അദ്ദേഹം തന്റെ പ്രതിമയ്ക്കു മുന്നില്‍ ഒരു തമാശയ്ക്കു വേണ്ടി എടുത്ത ചിത്രമാണിതെന്ന് 2016 ജനുവരി 16 ന് ലക്ഷ്വറി ആന്ഡ് ഗ്ലാമര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.


പീപ്പിള്‍ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പത്രത്തിലും ഇതേ വാര്‍ത്തയും ചിത്രങ്ങളും ഉണ്ട്.


ഈ സംഭവം കഴിഞ്ഞിട്ട് ഒന്നര വര്‍ഷം ആയപ്പോള്‍ പുതിയ വിവരണവുമായി സോഷ്യല്‍ മീഡിയയില്‍ ചിത്രവും കഥയും പ്രചരിക്കുകയാണ്....

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ