General News

"ദിലിപിനെതിരെ ഒരു തെളിവുമില്ല, കെട്ടിച്ചമച്ച കേസ് നിലനില്‍ക്കില്ല "

Tue, Aug 22, 2017

Arabianewspaper 733

ദിലിപീനെതിരെ പോലീസിന്റെ കൈയ്യില്‍ യാതൊരു തെളിവുമില്ലെന്നും കെട്ടിച്ചമതെല്ലാം താമസിയാതെ പൊളിയുമെന്നും ജാമ്യഹര്‍ജിയില്‍ അഡ്വ രാമന്‍ പിള്ളയുടെ വാദം. വാദത്തിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ കോടതിയുടെ ഇടപെടലും ഉണ്ടായി.


ആക്രമിക്കപ്പെട്ട നടിയും മുഖ്യപ്രതിയും അടുത്തു പരിചയമുള്ളവരാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കമാകാം ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചത്. എന്നാല്‍, ക്രിമിനലായ സുനി ഇതില്‍ ഇരട്ട ലാഭത്തിന് ശ്രമിച്ചതാണ് കുഴപ്പമായത്. നടിയെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക് മെയില്‍ ചെയ്യുന്നതു പൊളിഞ്ഞതോടെ നടിയുമായി പിണക്കത്തിലായ ദിലിപിനെ ക്വട്ടേഷന്‍ കഥ പറഞ്ഞ് ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതാകാം ഇതിനു പിന്നിലെന്നും 18 കേസുകളില്‍ നിലവില്‍ പ്രതിയായ പള്‍സര്‍ സുനി പറയുന്നത് മാത്രം കേട്ട് പോലീസിന് ദിലീപിനെ പ്ര,തിയാക്കാന്‍ കഴിയില്ലെന്നും മൂന്നര മണിക്കൂര്‍ നീണ്ട വാദത്തില്‍ അഡ്വ. രാമന്‍ പിള്ള പറഞ്ഞു,


പ്രതിയെ ആദ്യം കണ്ടെത്തി പിന്നീട് തെളിവുണ്ടാക്കുന്ന വിചിത്രമായ പോലീസ് നടപടിയാണ് ദിലീപിന്റെ കേസില്‍ നടക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ കേസ് അന്വേഷിക്കുമ്പോള്‍ തെളിവുകള്‍ ശേഖരിക്കുകയും ഇത് പ്രതിയിലേക്ക് നീണ്ട് അന്വേഷണം പൂര്‍ത്തികരിക്കുകയുമാണ് ലോകത്തെവിടേയും പോലീസിന്റെ കര്‍ത്തവ്യം,.


എന്നാല്‍, സിനിമ രംഗത്ത കുടിപ്പകയുടെ പേരില്‍ ദിലീപിനെ ചിലര്‍ കുടുക്കാന്‍ ഗുഡശ്രമം നടത്തുകയായിരുന്നു. ഇതിന് പോലീസ് ഉദ്യോഗസ്ഥരും കൂട്ടു നിന്നു.


ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെ കുറിച്ച് വിവരം ലഭിച്ചെന്നും ഇത് കണ്ടെത്തണമെന്നും ദിലീപിനെ പുറത്തു വിട്ടാല്‍ തെളിവു നശിപ്പിക്കും എന്നുള്ള രണ്ട് വാദമാന് പ്രോസിക്യൂ,ഷന്‍ കോടതിയില്‍െ ബോധിപ്പിക്കുന്നത്.


എന്നാല്‍, ഒന്നര കോടിയുടെ ക്വട്ടേഷനാണെങ്കില്‍ ഈ പണം നല്‍കി പള്‍സര്‍ സുനിയെ തൃപ്തനാക്കാന്‍ ദിലീപിന് കഴിയുമായിരുന്നുവെന്നും ഇല്ലാത്ത കേസായതിനാലാണ് ദിലീപ് ബ്ലാക് മെയിലിംഗിന് നിന്നു കൊടുക്കാതെ പോലീസിന്റെ ഉന്നത മേധാവിയെ അന്നു തന്നെ സമീപിച്ചതും ദിലീപിന് കേസില്‍ല പങ്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. നിരപരാധിയായ ഒരാളെ 18 കേസുകളില്‍ പ്രതിയായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതിയാക്കുന്നതും ജാമ്യം നല്‍കാതെ പിഡിപ്പിക്കുന്നതും നിതീന്യായ ചരിത്രത്തിലെ കറുത്ത എടാകുമെന്നും പൊതുവികാരം മാനിച്ച് നീതി നടപ്പിലാക്കുന്നതും തെറ്റായ കീഴ് വഴക്കത്തിന് കാരണമാകുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.


ജാമ്യാപേക്ഷയില്‍ വിചാരണ വേളയിലുള്ളതു പോലെ വാദം നടക്കുന്നതും അപൂര്‍വമാണ്. പ്രോസിക്യൂഷന്‍ എതിര്‍ത്തപ്പോഴെല്ലാം പുതിയി പോയിന്റുകള്‍ ഉയര്‍ത്താനുണ്ടെന്ന് പറഞ്ഞ് വാദം രാമന്‍ പിള്ള നീട്ടിക്കൊണ്ടു പോകുകയായിരുന്നു.


ദിലീപിന് ജാമ്യം ലഭിച്ചാല്‍ തന്നെ ഇപ്പൊള്‍ മുന്നോട്ടു വെച്ച പലതും വിചാരണ വേളയില്‍ പ്രസ്‌കതമാകുമെന്നതിനാല്‍ ഇതിന് ശക്തമായ മറുപടി നല്‍കാനും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കണമെന്നും ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധിനിക്കുമെന്ന വാദങ്ങളാകും പ്രോസിക്യുഷന്‍ ഉയര്‍ത്തുക.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ