General News

ദിലീപിന്റെ ജാമ്യപേക്ഷയില്‍ വാദം നാളേയും തുടരും

Tue, Aug 22, 2017

Arabianewspaper 658
ദിലീപിന്റെ ജാമ്യപേക്ഷയില്‍ വാദം നാളേയും തുടരും

നടന്‍ ദിലീപിന്റെ ജാമ്യേപക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളേയും തുടരും. ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതിഭാഗം അഭിഭാഷകന്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചത് ഹൈക്കോടതി തടഞ്ഞു.


നടിയുടെ പേര് ഓപ്പണ്‍ കോടതിയില്‍ പരസ്യമായി പറയാന്‍ പാടില്ലെന്ന കാര്യം കോടതി അഭിഭാഷകനെ ഓര്‍മിപ്പിച്ചു.


ദിലീപിനെതിരെ പോലീസിലെ ഉന്നതരും സിനിമയിലെ ചില പ്രമുഖരും ചേര്‍ന്ന് ഗുഡാലോചന നടത്തിയെന്നായിരുന്നു ദിലീപിന്റെ വാദം. മാധ്യമങ്ങള്‍ ദിലീപിനെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കുകയാണെന്നും സംഘടിതമായ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു,


ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കലിനിടെ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.


2013 ല്‍ ദിലീപും പള്‍സര്‍ സുനിയും കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഉണ്ടായിരുന്നതായും ഇതിന് നേരിട്ട് സാക്ഷികളായവര്‍ തങ്ങള്‍ക്ക് മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു,.


എന്നാല്‍, താരസംഘടനയായ അമ്മയുടെ വാര്‍ഷിക പരിപാടിക്ക് എത്തിയതാണ് ദിലീപെന്നും അന്ന് നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി ഹോട്ടലില്‍ വന്നിരിക്കാമെന്നും ഇത് ഗുഡാലോചനയുടെ തെളിവാകില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ