General News

ദിലീപിന്റെ റിമാന്‍ഡ് സെപ്തംബര്‍ രണ്ടുവരെ നീട്ടി

Tue, Aug 22, 2017

Arabianewspaper 676
ദിലീപിന്റെ റിമാന്‍ഡ് സെപ്തംബര്‍ രണ്ടുവരെ നീട്ടി

ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി സെപ്തംബര്‍ രണ്ടുവരെ നീട്ടി അങ്കമാലി മജിസ്‌ട്രേറ്റു കോടതി ഉത്തരവിട്ടു,


ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കിയതായി രേഖപ്പെടുത്തി. ഇതിനു ശേഷമാണ് പ്രത്യേകിച്ച് വാദങ്ങള്‍ കൂടാതെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്നതായി കോടതി ഉത്തരവിട്ടത്.


അതേസമയം, ഹൈക്കോടതിയില്‍ ദിലിപിന്റെ ജാമ്യാപേക്ഷയിലുള്ള വാദം തുടരുകയാണ്. തനിക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും തീയ്യറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീറും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തനിക്കെതിരെ ഗുഡാലോചന നടത്തിയതായും പോലീസിലെ ചിന്ന ഉന്നതരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചതായും ദിലീപ് വാദിച്ചു.


പ്രോസിക്യുഷന്‍ വാദങ്ങളെ അക്കമിട്ട് ഖണ്ഡിച്ചാണ് ദിലിപീന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ വാദങ്ങള്‍.


 അതിനിടെ, കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി കാവ്യ മാധവനുമായി തനിക്ക് പരിചയമുണ്ടെന്നും തനിക്ക് പണം തരാറുണ്ടെന്നും വെളിപ്പെടുത്തി. കുന്നംകുളം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, കേസില്‍ മാഡം ഉണ്ടെന്നും ഇവരുടെ പേര് പുറത്തുവിടുമെന്നും സുനി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുക.യാണ് ഉണ്ടായത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ