General News

മന്ത്രി ശൈലജയ്‌ക്കെതിരായ വിധിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍

Mon, Aug 21, 2017

Arabianewspaper 1308
മന്ത്രി ശൈലജയ്‌ക്കെതിരായ വിധിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍

ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ ഗുരുതര പരാമര്‍ശങ്ങള്‍ വിധിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു,


ബാലാവകാശ കമ്മീഷനില്‍ അംഗങ്ങളെ നിയമിച്ചതില്‍ സ്വജനപക്ഷപാതം കാണിച്ചെന്നും സ്വന്തക്കാരെ നിയമിക്കാന്‍ അപേക്ഷാ തീയതി നീട്ടിയതായും കണ്ടെത്തിയത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു.


എന്നാല്‍, സിംഗിള്‍ ബെഞ്ചിന്റെ വിധി മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണെന്ന് കാണിച്ച് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഹര്‍ജി നല്‍കുകയായിരുന്നു.


വകുപ്പു സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് താന്‍ തീയതി നീട്ടി നല്‍കിയതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിരുന്നു,. മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ സമരം ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് കാണിച്ച് ഹര്‍ജി നല്‍കിയത്.


 

Tags : K K Shylaja 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ