General News

ശശികലയെ പുറത്താക്കി, ഒപിഎസ്, ഇപിഎസ് ലയനം, പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു

Mon, Aug 21, 2017

Arabianewspaper 1372
ശശികലയെ പുറത്താക്കി, ഒപിഎസ്, ഇപിഎസ് ലയനം

അണ്ണാഡിഎംകെയുടെ രണ്ട് വിഭാഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു. ഒ പനീര്‍ശെല്‍വം നയിക്കുന്ന വിഭാഗവും മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമി നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗവുമാണ് ഒന്നിച്ചത്.


ഇരുവിഭാഗങ്ങളും തമ്മിലുള്ള ധാരണ പ്രകാരം പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പനീര്‍ശെല്‍വത്തിന്റെ അനുയായിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പാണ്ഡ്യരാജനും മന്ത്രിസഭയില്‍ എത്തി.  തമിഴ് നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഉച്ച.യൊടെ ചെന്നൈ രാജ്ഭവനിലെത്തിയിരുന്നു. തുടര്‍ന്ന്, വൈകീട്ടോടെ ഒ പനീര്‍ശെല്‍വത്തിന്റെ ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞയും നടന്നു.


ഇതോടെ ആറുമാസത്തെ പ്രതിസന്ധിക്ക് പരിഹാരമായി. പാര്‍ട്ടി ജനറല്‍ സെക്രട്ട റിയും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന നേതാവുമായ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണ് ലയനം സാദ്ധ്യമായത്.


ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന കാര്യത്തിലും തീരുമാനമായിരുന്നു. ഇതോടെ ഒപിഎസ് പക്ഷം മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ അംഗീകരിച്ചു. 


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ