General News

ഓണം, ബക്രീദ് അവധി - വിമാനയാത്ര പൊള്ളുന്നു

Mon, Aug 21, 2017

Arabianewspaper 1656
ഓണം, ബക്രീദ് അവധി - വിമാനയാത്ര പൊള്ളുന്നു

ഓണം, ബക്രീദ് അവധി ദിനങ്ങളും വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതും ചേര്‍ന്നപ്പോള്‍ നാട്ടിലേക്കും മടക്കവും വിമാനയാത്രയ്ക്ക് പ്രവാസിയുടെ കീശ കാലിയാക്കുന്ന വിമാന നിരക്കുകള്‍.


ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന നിരക്കുകള്‍ പത്തിരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരക്കുകള്‍ ഇക്കുറി കൂടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ഓണം ആഘോഷിക്കുന്നതിന് പ്രവാസികള്‍ തങ്ങളുടെ ബന്ധുക്കളെ ഗള്‍ഫിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴാണ് കൈപൊള്ളിയത്. കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് എത്താന്‍ വണ്‍വേ ടിക്കറ്റിന് ഒരു മാസം മുമ്പുവരെ ആറായിരവും ഏഴായിരവും ആയിരുന്നുവെങ്കില്‍ അമ്പതിനായിരത്തിനു മുകളിലാണ് ഇപ്പോള്‍ നിരക്ക്.


തിരക്കു കൂടുമ്പോള്‍ നിരക്കു കൂടുന്ന സാധാരണ സാമ്പത്തിക ശാസ്ത്രമാണ് ഇതിനു പിന്നിലെന്ന് പറഞ്ഞ് വിമാനക്കമ്പനികള്‍ കൈകഴുകുന്നു. ഇതില്‍ ഇടപെടാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന് ഭരണകൂടങ്ങളും പറയുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയോട് ഇക്കാര്യം പറയുമ്പോള്‍ കമ്പനിയുടെ ഒരു വര്‍ഷത്തെ നഷ്ടം നികത്തുന്നത് ഗള്‍ഫ് സെക്ടറിലെ ഈ തിരക്കു കാലത്തെ വരുമാനം ഒന്നു കൊണ്ട് മാത്രമാണെന്ന വിശദീകരണമാണ് ലഭിക്കുന്നത്.


 

Tags : Gulf 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ