General News

ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സത്യഗ്രഹം ശൈലജയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ, രാജിവേണ്ട

Mon, Aug 21, 2017

Arabianewspaper 1684
ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സത്യഗ്രഹം

ബാലാവകാശ കമ്മീഷനിലെ നിയമനം സ്വജനപക്ഷപാതമാണന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി.


 എന്നാല്‍, ശൈലജ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു,. ശൈലജ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷാംഗങ്ങള്‍ കീറിയെറിഞ്ഞു. തുടര്‍ന്ന് സഭയുടെ കവാടത്തില്‍ സത്യഗ്രഹം ഇരിപ്പ് ആരംഭിച്ചു, ശൈലജയുടെ രാജിവരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രഖ്യാപിച്ചു,.


ബാലാവകാശ കമ്മീഷനിലെ എല്ലാ അംഹങ്ങളേയും ചട്ടപ്രകാരമാണ് നിയമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു,


നിയമനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയവരുടെ പരാതി പരിഗണിച്ച് കോടതി രണ്ടു പേരുടെ നിയമനങ്ങള്‍ അസാധുവാക്കിയിരുന്നു. മന്ത്രി ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു,.


മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടിയത് സ്വാഭാവിക നടപടിയാണെന്നും അധികാര ദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Tags : KK Shylaja 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ