General News

മാലേഗാവ് സ്‌ഫോടനം: കേണല്‍ പുരോഹിതിന് ജാമ്യം

Mon, Aug 21, 2017

Arabianewspaper 1628
മാലേഗാവ് സ്‌ഫോടനം: കേണല്‍ പുരോഹിതിന് ജാമ്യം

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ ലഫ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു, 2008 മുതല്‍ ജയിലില്‍ കഴിയുന്ന പുരോഹിതിന് ജാമ്യം നല്‍കിയത് ഉപാധികളോടെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഒമ്പതു വര്‍ഷമായി പുരോഹിത് ജയിലിലാണെന്നും ഇതുവരെ കേസ് വിചാരണ ആരംഭിച്ചിട്ടില്ലെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്.


ജസ്റ്റീസുമാരായ ആര്‍ കെ അഗര്‍വാള്‍,. എം എം സാപ്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പുരോഹിതിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചത്.


മുംബൈ ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചത്. പുരോഹിത് തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധിനിക്കരുതെന്നും കോടതി വ്യവസ്ഥ വെച്ചിട്ടുണ്ട്.
നേരത്തെ,. ഇതേ കേസില്‍ പ്രഗ്യാ സിംഗ് ഠാക്കൂറിനും ജാമ്യം നല്‍കിയിരുന്നു.


ഠാക്കൂറിന് മുംബൈ ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. മലേഗാവ് സ്‌ഫോടനത്തിന് ഇരകളായവരുടെ ബന്ധുക്കള്‍ ഠാക്കൂറിന്റെ ജാമ്യത്തെ എതിര്‍ത്ത് ഹര്‍ജി നല്‍കിയിട്ടുണ്ട്.


പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് പുരോഹിതിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. മകോക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസഡ് ക്രൈം) കുറ്റങ്ങള്‍ പുരോഹിതിനു മേല്‍ ചാര്‍ത്തിയത് എടുത്തു കളഞ്ഞതായും നിതീയുടെ താല്‍പര്യത്തിന്റെ ഭാഗമായി പുരോഹിതിന് ജാമ്യം നല്‍കണമെന്നും സാല്‍വെ സുപ്രീം കോടതിയില്‍ വാദിച്ചു,


2008 സെപ്തംബര്‍ 29 നാണ് മഹാരാഷട്രയിലെ മാലേഗാവില്‍ ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനം അരങ്ങേറിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ