General News

ബിജെപിയുടെ ജനരക്ഷായാത്ര, അമിത്ഷാ മൂന്നു ദിവസം കേരളത്തില്‍

Mon, Aug 21, 2017

Arabianewspaper 1868
ബിജെപിയുടെ ജനരക്ഷായാത്ര, അമിത്ഷാ മൂന്നു ദിവസം കേരളത്തില്‍

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മൂന്നു ദിവസം സംസ്ഥാനത്ത് പര്യടനം നടത്തും. സിപിഎം അക്രമങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന ജനരക്ഷാ യാത്ര കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെ നടത്തു.ം


ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് പദയാത്ര നടത്തുന്നത്. കണ്ണൂരില്‍ പയ്യന്നൂരില്‍ അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യാത്രയുടെ സമാപനമായ തിരുവനന്തപുരത്ത് പുത്തരിക്കണ്ടത്ത് നടക്കുന്ന യോഗത്തിലും അമിത് ഷാ പങ്കെടുക്കും.


സെപ്തംബര്‍ ഏഴിന് കണ്ണൂരിലെ പയ്യന്നൂരില്‍ യാത്ര ഉദ്ഘാടനം ചെയ്യും. എന്നാല്‍, ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് 11, 12,. 13 ദിവസങ്ങളില്‍ ജാഥ നിര്‍ത്തിവെയ്ക്കും.


കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജാഥയില്‍ പങ്കെടുക്കും. ജാഥയുടെ കോര്‍ഡിനേറ്റര്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരനാണ്.


ജാഥയുടെ വിജയത്തിനായി മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി. വടക്കന്‍ മേഖലയുടെ ചുമതല എ എന്‍ രാധാകൃഷ്ണനും, മദ്ധ്യ മേഖല കെ സുരേന്ദ്രനും, തെക്കന്‍ മേഖല എംടി രമേശിനുമാണ് . മെഡിക്കല്‍ കോഴ അന്വേഷിച്ച സംസ്ഥാന വൈസ് പ്രസിഡന്‍ഡറെ കെ പി ശ്രീശന് കാസര്‍കോട് ജില്ലയുടെ ചുമതല നല്‍കിയിട്ടുണ്ട്. പദയാത്രയും വാഹനയാത്രയുമായാണ് ജനരക്ഷാ യാത്ര നടത്തുന്നത്.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ