General News

ഭൂമി കയ്യേറ്റം തെളിയിച്ചാല്‍ എല്ലാ സ്വത്തും എഴുതിനല്‍കാം - തോമസ് ചാണ്ടി

Mon, Aug 21, 2017

Arabianewspaper 1819
ഭൂമി കയ്യേറ്റം തെളിയിച്ചാല്‍ എല്ലാ സ്വത്തും എഴുതിനല്‍കാം - തോമസ് ചാണ്ടി

തനിക്കെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റവും കായല്‍ കയ്യേറ്റവും തെളിയിച്ചാല്‍ തന്റെ പേരിലുള്ള എല്ലാ സ്വത്തും എഴുതി നല്‍കാമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍.


കെ എസ്ആര്‍ടിസിയിലെ വിഷയങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിക്കുന്നതിനിടെ എന്‍ എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെയാണ് അഴിമതി വിഷയം ഉയര്‍ന്നത്. ഭൂമി കയ്യേറി നടക്കുന്ന മന്ത്രിക്ക് കെഎസ്ആര്‍ടിസിയെ നോക്കാന്‍ എവിടെയാണ് സമയമെന്ന് നെല്ലിക്കുന്നിന്റെ പരാമര്‍ശമാണ് ചാണ്ടിയെ ചൊടിപ്പിച്ചത്.


താന്‍ കയ്യേറ്റം നടന്നതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതി തരാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.


ഇതോടെ പ്രതിപക്ഷ നിരയില്‍ നിന്ന് പല അംഗങ്ങളും തോമസ് ചാണ്ടിക്കെതിരെ രംഗത്തു വന്നു. ഭരണ പക്ഷവും തോമസ് ചാണ്ടിയുടെ രക്ഷയ്‌ക്കെത്തി. സ്പീക്കര്‍ ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി,


ഇത്തരം അനാവശ്യ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കരുതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ