General News

തോമസ് ചാണ്ടിക്കും , അന്‍വറിനുമെതിരെ അന്വേഷണം പ്രഖ്യാപിക്കണം -വി എസ്

Sun, Aug 20, 2017

Arabianewspaper 1699
ചാണ്ടിക്കും, അന്‍വറിനുമെതിരെ അന്വേഷണം വേണം  -വി എസ്

അഴിമതി ആരോപണം നേരിടുന്ന ഗതാഗതി മന്ത്രി തോമസ് ചാണ്ടിക്കും ഇടതു എംഎല്‍എ പി വി അന്‍വറിനുമെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെമന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍.


തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനും പി വി അന്‍വറിന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കിനും വഴിവിട്ട് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും അനധികൃത നിര്‍മാണവും ഭൂമി കയ്യേറ്റവും നടന്നതായുമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ൃ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ രണ്ടു നേതാക്കളേയും പിന്തുണച്ച് രംഗത്തുവന്നിരുന്നു.


രണ്ടു പേര്‍ക്കെതിരേയും ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു.


ഇടതു മുന്നണി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയങ്ങളാണ് ഇത് രണ്ടുമെന്നും സംശയത്തിന്റെ നിഴലിലുള്ള ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും വിഎസിന്റെ കത്തില്‍ പറയുന്നു.


എുന്നാല്‍,. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. പി വി അന്‍വറിന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് വഴിവിട്ട സഹായം ലഭിച്ചിട്ടില്ലെന്നും പാര്‍ക്ക് എല്ലാ അനുമതികളോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ