General News

അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് യുവാക്കള്‍ മരിച്ചു

Sun, Aug 20, 2017

Arabianewspaper 1693
അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് യുവാക്കള്‍ മരിച്ചു

ചേര്‍ത്തലയ്ക്കടുത്ത് വിവാഹ വീട്ടിലെത്തിയ അതിഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു,. ട്രാക്കിനു സമീപമുള്ള വിവാഹ വീട്ടില്‍ ഒരുക്കങ്ങള്‍ക്കായി സഹായിച്ചു നിന്നിരുന്നവരാണ് പുലര്‍ച്ചെ ഒരു മണിക്ക് ട്രെയിന്‍ തട്ടി മരിച്ചത്.


അപകട സമയം ഇവര്‍ റെയില്‍ പാളത്തില്‍ ഇരുന്ന് വിശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. അരൂര്‍ സ്വദേശികളായ ജിതിന്‍ വര്‍ഗീസ്, ലിബിന്‍ ജോസ്, കൊച്ചി സ്വദേശി നിലന്‍ എന്നിവരാണ് മരിച്ചത്. ട്രാക്കില്‍ ഇരുന്ന ഇവര്‍ക്ക് മൊബൈലില്‍ സംഗീതം വെച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാനായില്ല. പൊടുന്നനെ പാഞ്ഞെത്തിയ ട്രെയിന്‍ തട്ടി മൂവരും മരിക്കുകയായിരുന്നു.


ഇവരെ കാണാത്തതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

Tags : Train 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ