General News

സൈന്യത്തില്‍ പട്ടികജാതിക്കര്‍ക്ക് സംവരണം വേണം -കേന്ദ്രമന്ത്രി

Sun, Aug 20, 2017

Arabianewspaper 1707
സൈന്യത്തില്‍ പട്ടികജാതിക്കര്‍ക്ക് സംവരണം വേണം -കേന്ദ്രമന്ത്രി

രാജ്യത്തെ എല്ലാ യുവാക്കള്‍ക്കും സൈനിക സേവനം നിര്‍ബന്ധമാക്കണമെന്നും സൈന്യത്തില്‍ പട്ടിക ജാതിക്കാര്‍ക്ക് സംവരണം നല്‍കണമെന്നും കേന്ദ്ര മന്ത്രി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കണ്ട് അറിയിക്കുമെന്നും എന്‍ഡിഎ ഘടക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അംഗവും കേന്ദ്ര സാമുഹ്യ ക്ഷേമ വകുപ്പ് സഹമന്ത്രിയുമായ രാംദാസ് അതാവലെ പറഞ്ഞു.


എല്ലാവരും രാജ്യത്തെ സേവിക്കണമെന്ന ബിആര്‍ അംബേദ്കറുടെ ആഹ്വാനം ഉള്‍ക്കൊണ്ടു വേണം എല്ലാ യുവാക്കള്‍ക്കും നിര്‍ബന്ധിത സൈനിക സേവനം നല്‍കേണ്ടത്. നേരത്തെ, ക്രിക്കറ്റ് ഉള്‍പ്പടെയുള്ള കായിക മേഖലയിലും പട്ടിക ജാതിക്കാര്‍ക്ക് സംവരണം വേണമെന്ന് അതാല്‍വെ ആവശ്യപ്പെട്ടിരുന്നു.


മഹാരാഷ്ട്രയിലെ ദലിത് പിന്തുണയുള്ള പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ..

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ