General News

ഇന്ത്യ-ചൈന ഭടന്‍മാര്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Sun, Aug 20, 2017

Arabianewspaper 1679
ഇന്ത്യ-ചൈന ഭടന്‍മാര്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു കാശ്മീരിലെ ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും ഭടന്‍മാര്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. അഞ്ചു ദിവസം മുമ്പാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു ശേഷം ഇരു രാജ്യങ്ങളുടേയും സൈനിക ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് മീറ്റിംഗ് വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്തു.


സൈനികര്‍ പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. സൈനികര്‍ പരസ്പരം മുഷ്ടി ചുരുട്ടി ഇടിക്കുന്നതും കല്ലെറിയുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.


ഇന്തോ ടിബറ്റന്‍ പോലീസും കരസേന ഉദ്യോഗസ്ഥരും ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ സൈനികരുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ചൈനീസ് സൈനികര്‍ അതിക്രമിച്ചു കയറിയപ്പോള്‍ മനുഷ്യമതില്‍ തീര്‍ത്ത് ഇവരെ തടയുകയായിരുന്നു.


തുടര്‍ന്ന് ചൈനീസ് സൈനികര്‍ കല്ലെറിഞ്ഞു,. ഇന്ത്യന്‍ സൈനികര്‍ തിരിച്ചും കല്ലെറിഞ്ഞു. തുടര്‍ന്ന് കയ്യാങ്കളിയിലെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോ,ഷം നടക്കുന്ന ദിവസമാണ് ചൈനയുടെ കടന്നു കയറ്റം.


ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിം അതിര്‍ത്തിയിലും കടന്നു കയറ്റം നടത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ആയുധം എടുക്കാതെയുള്ള സംഘര്‍ഷങ്ങള്‍ വലിയ യുദ്ധമായി മാറിയേക്കാമമെന്നാണ് യുഎസ് പ്രതിരോധ വിദഗ്ദ്ധര്‍ പറയുന്നത്.


Tags : India-China 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ