General News

വാട്ടര് തീം പാര്‍ക്കിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും

Sat, Aug 19, 2017

Arabianewspaper 1690
വാട്ടര് തീം പാര്‍ക്കിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും

അനധികൃതമായും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും നിര്‍മിച്ച വാട്ടര്‍ തീം പാര്‍ക്കിനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും രംഗത്ത്. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള അമ്യൂസ് മെന്റ് പാര്‍ക്കിന് പഞ്ചായത്ത് നല്‍കിയ അനുമതി റദ്ദാക്കില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


എന്നാല്‍, അനുമതി നല്‍കിയതില്‍ അപാകത ഉണ്ടെങ്കില്‍ പരിശോധിക്കാമെന്നും ഇതിനായി ഉപസമിതിയെ നിയോദിച്ചതായും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്‌സ് അംഗങ്ങളും ഇടതു എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനു പിന്തുണയുമായി എത്തിയെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിലാണ്. നേരത്തെ. പ്രാദേശിക സിപിഎം നേതാക്കള്‍ വാട്ടര്‍ തീം പാര്‍ക്കിനു പിന്തുണയുമായി എത്തിയിരുന്നു. പ്രദേശത്തിന്റെ വികസനത്തിന് പാര്‍ക്ക് അനിവാര്യമാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.


പഞ്ചായത്തിലെ കക്കായംപൊയികയിലാണ് വിവാദ അമ്യൂസ്‌മെന്റ് പാര്‍ക്ക് കെട്ടിപൊക്കിയത്. 20 ശതമാനം ചെരിവുള്ള ഭൂമിയില്‍ മഴക്കുഴി പോലും പാടില്ലെന്ന നിയന്ത്രണം നിലനില്‍ക്കെയാണ് അരുവി അണകെട്ടി തടുത്ത് നിര്‍ത്തി നീന്തല്‍ക്കുളവും മറ്റും നിര്‍മിച്ചിരിക്കുന്നത്.


മണ്ണിടിച്ചിലിന് സാദ്ധ്യതയേറെയുള്ളതിനാല്‍ ഇവിടെ മലയിടിച്ച് നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. എല്ലാ നിയമവും അനുസരിച്ചാണ് അന്‍വര്‍ പാര്‍ക്ക് പണിതതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ