General News

മോശം പെരുമാറ്റം ചോദ്യം ചെയ്തതിന് ജിമ്മില്‍ യുവതിക്ക് മര്‍ദ്ദനം

Sat, Aug 19, 2017

Arabianewspaper 1764
മോശം പെരുമാറ്റം ചോദ്യം ചെയ്തതിന് ജിമ്മില്‍ യുവതിക്ക് മര്‍ദ്ദനം

മോശം പെരുമാറ്റം ചോദ്യം ചെയ്ത യുവതിയെ ജിംനേഷ്യത്തില്‍ വെച്ച് മറ്റൊരാള്‍ മര്‍ദ്ദിച്ചു. മദ്ധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ജിമ്മില്‍ വ്യായാമം ചെയ്തു കൊണ്ടിരുന്ന യുവതി സമീപം ഉണ്ടായിരുന്നയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തതിനു പിന്നാലെ ഇയാള്‍ മുഷ്ടി ചുരുട്ടി യുവതിയുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു.


മറ്റുള്ളവര്‍ ഇയാളെ പിടിച്ചു മാറ്റാന്‍ എത്തിയെങ്കിലും അരിശം തീരാതെ വീണ്ടും ചവിട്ടുകയും ചെയ്തു.


ഇതേതുടര്‍ന്ന് നിലത്ത് ഇരുന്നു പോയ യുവതിയെ മറ്റൊരു യുവതി വന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.


ജിം മാനേജരുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തതായും ഇന്‍ഡോര്‍ പോലീസ് പറഞ്ഞു,.


Tags : CCTV 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ