General News

കായംകുളത്ത് പത്തു കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

Sat, Aug 19, 2017

Arabianewspaper 1418
കായംകുളത്ത് പത്തു കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

മൂന്നു വാഹനങ്ങളില്‍ കടത്തുകയായിരുന്ന പത്തു കോടി രൂപയുടെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് ഇത്രയും നോട്ടുകള്‍ പിടികൂടിയത്.


ഒരു വാഹനം നിര്‍ത്താതെ പോയി,.  ദേശീയ പാതയില്‍ കൃഷ്ണപുരത്താണ്  രാത്രിയില്‍  പോലീസ്  വാഹന പരിശോധന നടത്തിയത്.


പാലക്കാട് സ്വദേശികളായ അഞ്ചു പേര്‍ പിടിയിലായി. രണ്ടു കാറുകളള്‍ പോലീസ് പിടിയിലെടുത്തു. പഴയ നോട്ടുകള്‍ മാറിയെടുത്ത് പുതിയ നല്‍കുന്ന പല സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പിന്നില്‍ കള്ള നോട്ടടി സംഘമാണെന്ന് കരുതുന്നു,


നിരോധന സമയത്ത് അനധികൃത നോട്ടുകള്‍ വെളിപ്പെടുത്താതിരുന്നവരെയാണ് പഴയ നോട്ടുകള്‍ക്ക് പകരം കള്ള നോട്ടുകള്‍ നല്‍കുന്നത്. ഒരു കോടിയുടെ പഴയ നോട്ടുകള്‍ക്ക് പകരം 25 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് നല്‍കുക.


ഇവരുടെ വലയില്‍ വീണ പലരും കബളിക്കപ്പെട്ടിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ