General News

രാഷ്ട്രീയത്തില്‍ ധാര്‍മികത നഷ്ടമായി - തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Sat, Aug 19, 2017

Arabianewspaper 1370
രാഷ്ട്രീയത്തില്‍ ധാര്‍മികത നഷ്ടമായി - തിരഞ്ഞെടുപ്പ് കമ്മീഷണര്‍
രാഷ്ട്രീയത്തിലെ ധാര്‍മികത നഷ്ടമായെന്നും എതിര്‍ ചേരിയിലുള്ളവരെ ചാക്കിട്ടു പിടിക്കുന്നത് മഹത്തായ കാര്യമായി വാഴ്ത്തപ്പെടുന്നതായും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് പറഞ്ഞു.

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിഷ്‌കരണ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണമിറക്കി നേതാക്കളെ വശീകരിക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും രാഷ്ട്രീയ ഇച്ഛാശക്തിയായി കണക്കാക്കുകയും വാഴ്ത്തുകയും ചെയ്യുന്നു.

നിലവിലെ രാ.ഷ്ട്രീയ ശൈലികള്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതു വിധേനയും ജയിച്ചു കയറുക എന്നതാണ് രീതി. രാഷ്ട്രീയ നുഴഞ്ഞുകയറ്റക്കാരുടെ നീതികേടുകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യേണ്ടതും മാധ്യമങ്ങള്‍, സംഘടനകള്‍ എന്നിവര്‍ ഇതിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കേണ്ടതുമാണെന്ന് റാവത് പറഞ്ഞു,.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ