General News

സ്‌പെയിനില്‍ ഭീകരാക്രമണം: 13 മരണം

Fri, Aug 18, 2017

Arabianewspaper 1396
സ്‌പെയിനില്‍ ഭീകരാക്രമണം: 13 മരണം

സ്‌പെയിനിലെ ബാഴ്‌സലോണയി്ല്‍ ആള്‍ക്കുട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റിയ സംഭവത്തില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനിടെ, രണ്ടാമത്തെ ആക്രമണം പോലീസ് പരാജയപ്പെടുത്തി. ആക്രമണത്തിന് എത്തിയ അ്ഞ്ചു ഭീകരരെ പോലീസ് വധിച്ചു. ബാഴ്‌സലോണയില്‍ വാന്‍ ഓടിച്ചു കയറ്റിയ ഭീകരനേയും പോലീസ് വെടിവെച്ച് കൊന്നിരുന്നു.


പരിക്കേറ്റ പലരും അപകടനില തരണം ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ബാഴ്‌സലോണയിലെ പ്രമുഖ ഒഴിവുകാല കേന്ദ്രമായ റാബലസിലാണ് വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയത്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തി്ട്ടുണ്ട്.



ബര്‍ലിന്‍, നൈസ്, സ്റ്റോക് ഹോം, ലണ്ടന്‍, എന്നീ നഗരങ്ങളിലെ സമാനമായ ആക്രമണങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ സ്‌പെയിനിലും ആക്രമണം ഉണ്ടായത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ