General News

ബിഎംഡബ്ല്യുവിന് പകരം പ്രധാനമന്ത്രിക്ക് റേയ്ഞ്ച് റോവര്‍

Thu, Aug 17, 2017

Arabianewspaper 695
ബിഎംഡബ്ല്യുവിന് പകരം പ്രധാനമന്ത്രിക്ക്  റേയ്ഞ്ച് റോവര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വാഹനം ബുള്ളറ്റ് പ്രൂഫ് കാറായ ബിഎംഡബ്ല്യുവായിരുന്നു. എന്നാല്‍, ഓഗസ്ത് 15 ന് ചെങ്കോട്ടയില്‍ സാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയപ്പോള്‍ മോഡിയുടെ വാഹനത്തിന്റെ മാറ്റം പലരും ശ്രദ്ധിച്ചു. മൂന്നു നാലു മാസമായി മോഡി റെയ്ഞ്ച് റോവറും ബിഎംഡബ്ലുവും മാറിമാറി ഉപയോഗിക്കുന്നുണ്ട്.


ബിഎംഡബ്ല്യുവിന് പകരം റെയ്ഞ്ച് റോവറിലായിരുന്നു മോഡി എത്തിയത്. എന്നാല്‍, ഓഗസ്ത് 13 ന് നടന്ന ഫുള്‍ ഡ്രസ് റിഹേഴ്‌സലില്‍ പ്രധാനമന്ത്രിയുടെ വാഹനമായി എത്തിയത് ബിഎംഡബ്ല്യുവായിരുന്നു.


സ്വാതന്ത്ര്യ ദിനാഘോഷത്തിനു ശേഷം മോഡി ചെങ്കോട്ടയില്‍ നിന്ന് ഇറങ്ങി റേയ്ഞ്ച് റോവറിലേറി. അലപ്വ നേരം കഴിഞ്ഞ് കാറില്‍ നിന്നിറങ്ങി,. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്നു നീങ്ങി. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം മുഴക്കുന്ന മോഡി വിദേശ നിര്‍മിത കാറുകളില്‍ സഞ്ചരിക്കുന്നതിനെ പലരും വിമര്‍ശിക്കുന്നുണ്ട്, അതേസമയം, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ മോട്ടോഴ്‌സാണ് ഈ വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നും പൂനെയിലാണ് ഇപ്പോള്‍ ഈ കാറുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്നതെന്നും മോഡി അനുയായികള്‍ പറയുന്നു.


എസ്പിജി സംരക്ഷണമുള്ള രാജ്യത്തെ അഞ്ചു പേരില്‍ ഒരാളാണ് പ്രധാനമന്ത്രി മോഡി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍, പ്രിയങ്ക, മുുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്കാണ് എസ്പിജി സംരക്ഷണമുള്ളത്.


ഇവര്‍ക്കെല്ലാവര്‍ക്കും ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷയുടെ ഭാഗമായി നല്‍കുന്നുണ്ട്. അടുത്തിടെ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് വെള്ളപ്പൊക്കം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ കല്ലേറു കൊണ്ട് കാറു തകര്‍ന്ന സംഭവം വിവാദമായിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറിനു പകരം മറ്റൊരു കാറിലേറിയാണ് അന്ന് രാഹുല്‍ സഞ്ചരിച്ചത്. ബുള്ളറ്റ് പ്രൂഫ് കാറിന്റെ ചില്ലുകള്‍ വെടിയുണ്ടയേയും കല്ലിനേയും എല്ലാം തടുത്തിടും.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ