General News

ബ്ലുവെയില്‍ മരണങ്ങള്‍ തള്ളി പോലീസ്

Thu, Aug 17, 2017

Arabianewspaper 789
ബ്ലുവെയില്‍ മരണങ്ങള്‍ തള്ളി പോലീസ്

കേരളത്തില്‍ ഇന്റര്‍നെറ്റ് ഗെയിമായ ബ്ലൂവെയില്‍ കളിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ ഈ വാദങ്ങള്‍ തള്ളി സൈബര്‍ പോലീസ്, കേരളത്തില്‍ ഇത് വരെ ഈ ഗെയിം ഡൗണ്‍ ലോഡ് ചെയ്തതിന്റെ ഒരു സ്ഥിരീകരണവുമില്ലെന്നും ഒരിടത്തും ഇതിനുള്ള ലിങ്കുകള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു.,


ഏതെങ്കിലും സൈറ്റുകള്‍ ഇത്തരം ലിങ്കുകള്‍ നല്‍കുന്നില്ല. മൊബൈല്‍ ഫോണുകളിലെ പ്ലേ സ്റ്റോറുകളിലും ആപ് സ്റ്റോറുകളിലും ഈ ഗെയിമുകള്‍ ലഭ്യമല്ല. സോഷ്യല്‍ മീഡിയ വഴിയും എവിടേയും ലിങ്കുകള്‍ പ്രചരിക്കുന്നതായി വിവരം ഇല്ല.


എന്നാല്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ ഇതിന്റെ പേരില്‍ മുതലെടുപ്പു നടത്തുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കും.


ഇത്തരം കില്ലര്‍ ഗെയിമുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.. ഇത്തരം ലിങ്കുകളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ സൈബര്‍ പോലീസില്‍ വിവരം അറിയിക്കാനും മനോജ് എബ്രഹാം പറഞ്ഞു.


കേരളത്തില്‍ രണ്ടായിരത്തോളം പേര്‍ ബ്ലു വെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍, കുട്ടികളുടെ വിചിത്രമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കരുതല്‍ വേണമെന്നും പോലീസ് പറയുന്നു.


കഴിഞ്ഞ മാസം തിരുവനന്തപുരത്ത് മനോജ് എന്ന പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് ഗെയിം കളിച്ചതിനാലാണെന്ന് വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇയാളുടെ മൊബൈല്‍ പരിശോധിച്ചതില്‍ ഇത്തരം ദുരുഹ സൈറ്റുകള്‍ സന്ദര്‍ശിച്ചതിന്റെ യാതൊരു തെളിവും ലഭിച്ചില്ല.


2016 നവംബറിലാണ് അമ്മയോട് ഗെയിം കളിക്കുന്നതിനെ കുറിച്ച് മനോജ് പറഞ്ഞതെന്ന് രിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, 50 ദിവസത്തെ ഗെയിമാണ് ഇത്. ഒരോ ദിവസവും ഒരോ പുതിയ ടാസ്‌കുകളാണ് അഡ്മിന്‍ നല്‍കുന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാകുന്വര്‍ക്ക് അടുത്ത സ്റ്റേജിലേക്ക് കടക്കാനാകു. ഇത്തരത്തില്‍ കളി 2017 ജനുവരിയില്‍ പൂര്‍ത്തിയാക്കണമായിരുന്നു.


ഗെയിമുന്റെ ലെവലുകളില്‍ പറയുന്ന ടാറ്റു പതിക്കലും ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ എടുത്ത് അയയ്‌ക്കേണ്ടതും ഉണ്ട്. ഇതൊന്നും മനോജിന്റെ കാര്യത്തില്‍ ഉള്ളതായി കണ്ടെത്താനായില്ല.


പുഴയില്‍ ചാടിയതും, കൈയില്‍ മുറിവുണ്ടാക്കിയതും മാത്രം ഗെയിം കളിക്കുന്നതിന്റെ തെളിവായി കാണാനാകില്ല. മരിക്കുന്നതിന് മണിക്കുറുകള്‍ക്ക് മുമ്പ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്യുന്നതായി സംശയമുണ്ടെന്ന് മനോജ് ഫെയ്‌സ്ബുക്കിലൂടെ തന്നെ അറിയിച്ചിരുന്നു. ഹാക്കിംഗിലൂടെ ആരെങ്കിലും മനോജിന്റെ വ്യക്തിഗത രഹസ്യങ്ങള്‍ ചോര്‍ത്തുകയോ ബ്ലാക് മെയിലിംഗ് നടത്തുകയോ ചെയ്തതാകാം എന്നാണ് പോലീസ് കരുതുന്നത്.


കണ്ണൂര്‍ സ്വദേശിയും 22 കാരനുമായ സാവന്ത് എന്ന ഐടിഎ വിദ്യാര്‍ത്ഥിയുടെ മരണത്തിലും ബ്ലുവെയില്‍ ഗെയിമാണ് വില്ലനെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചതായും,. നെഞ്ചില്‍ പേരിന്റെ ഇന്‍ഷ്യലുകള്‍ കോമ്പസ് കൊണ്ട് കുത്തിവരച്ചതായും പറയപ്പെടുന്നു. മകന്‍ കമ്പ്യുട്ടര്‍ ഗെയിം കളിക്കുമായിരുന്നുുവെന്നും രാത്രി അസമയങ്ങളില്‍ പുറത്തു പോകുമായിരുന്നുവെന്നും സാവന്തിന്റെ മാതാവും പറയുന്നു.


എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

Tags : Blue Whale 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ