General News

മദ്ധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആശ്വാസമേകി കോണ്‍ഗ്രസ് വിജയം, 25 ഇടത്ത് ബിജെപി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസിന് 15 മൂന്നിടത്ത് സ്വതന്ത്രമാര്‍

Thu, Aug 17, 2017

Arabianewspaper 339
മദ്ധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിക്ക് ക്ഷീണം, കോണ്‍ഗ്രസിന് ആശ്വാസ വിജയം
മദ്ധ്യപ്രദേശില്‍ 2003 നു ശേഷം അധികാരത്തില്‍ ഇല്ലാത്ത കോണ്‍ഗ്രസിന് ആശ്വാസമേകി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം. കര്‍ഷക പ്രക്ഷോഭം നടന്ന മാന്‍ഡ്‌സറിലെ തിരഞഞെടുപ്പിലാണ് കോണ്‍ഗ്രസിന് വിജയം നേടാനായത്. ജൂണിലെ കര്‍ഷക പ്രക്ഷോഭത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് നിര്‍ണായകമായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ആറ് പഞ്ചായത്തുകളാണ് ഇക്കുറി കോണ്‍ഗ്രസിന് അധികം ലഭിച്ചത്. ബിജെപിയുടെയും ആര്‍എസ്എസിന്റേയും ശക്തി കേന്ദ്രമായിരുന്നിട്ടും കോണ്‍ഗ്രസിന് ഇവിടെ വിജയം നേടാനായി. കഴിഞ്ഞ തവണ ബിജെപിക്ക് 26 പ്രസിഡന്റുമാരെ ലഭിച്ചിരുന്നു ഇക്കുറി ഇത് 25 ആയി കുറഞ്ഞു. അതേസമയം, എട്ട് ഇടത്ത് വിജയിച്ച കോണ്‍ഗ്രസിന് ഇക്കുറി 15 ആയി വര്‍ദ്ധിച്ചു.

കര്‍ഷക ആത്മഹത്യയും സമരവും കോണ്‍ഗ്രസിന് അനുകൂലമായി മാറിയിട്ടുണ്ടെന്ന പാര്‍ട്ടിയുടെ വിലയിരുത്തല്‍ തെറ്റിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കരുതുന്നത്.

കര്‍ഷകര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ട പ്രദേശത്താണ് മൂന്നു സീറ്റുകള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിന് തിരിച്ചു പിടിക്കാനായത്. ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരത് വികാസ് സംഘ് ബിജെപിക്ക് എതിരായി നിലപാട് സ്വീകരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന് ഗുണമായി ഭവിച്ചു.

അതേസമയം, മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് വിജയം മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ വികസനത്തിന്റെ ജനവിധിയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.ബിജെപി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.

ഓഗസ്ത് 11 ന് നടന്ന തിരഞ്ഞെടുപ്പില്‍ 18 നഗര പാലിക പരിഷദുകളിലേക്കും 26 നഗര്‍ പരിഷദുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മദ്ധ്യപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നിര്‍ണായകമാണെന്നായിരുന്നു വിലയിരുത്തല്‍. 2018 ലാണ് മദ്ധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മൂന്നു തവണയും ശിവരാജ് സിംഗ് ചൗഹാന്‍ വിജയിച്ചു വന്ന ഇവിടെ നാലാം തവണയും മുഖ്യമന്ത്രി പദം പ്രതീക്ഷിച്ചാണ് ചൗഹാന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ