General News

വിവരങ്ങള്‍ ചോര്‍ത്തുന്നു: ചൈനീസ് കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ നോട്ടീസ്

Wed, Aug 16, 2017

Arabianewspaper 347
വിവരങ്ങള്‍ ചോര്‍ത്തുന്നു:  ചൈനീസ് കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ നോട്ടീസ്

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന കാണിച്ച് ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് മറുപടി നല്‍കാന്‍ സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദ്ദേശം നല്‍കി.


ഫോണ്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങളും ഇവര്‍ ഉപയോഗിക്കുന്ന ആപുകളിലൂടെയുള്ള വിവര കൈമാറ്റമെല്ലാം സുരക്ഷിതവും സ്വകാര്യതയുടെ ഭാഗമായി കാത്തു സൂക്ഷിക്കേണ്ടതുമാണെന്നും ഇതിനായി മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ എന്തെല്ലാം നടപടികളും ക്രമങങളും സജ്ജമാക്കിയിട്ടുണ്ടെന്ന വിശദീകരണമാണ് നല്‍കേണ്ടത്.


വിവോ,. ഒപൊ, ഷവോമി, ജിയോണി എന്നിവയടക്കം 21 ചൈനീസ് കമ്പനികള്‍ക്കാണ് നോട്ടീസ്. ഓഗസ്ത് 28 ന് മുമ്പ് വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നുമാണ് സൂചന.


ചൈനീസ് കമ്പനികള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി രാജ്യാന്തര തലത്തില്‍ തന്നെ ആശങ്കള്‍ ഉണ്ട്. ഇന്ത്യയില്‍ വന്‍ തോതിലാണ് ചൈനീസ് കമ്പനികള്‍ മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കുന്നത്.


എന്നാല്‍, ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് ഇന്ത്യന്‍ ഐടി ആക്ട് 43 പ്രകാരം കുറ്റകരവും ഇത് കണ്ടെത്തിയാല്‍ ഉത്പാദനത്തിനും വിതരണത്തിനുമുള്ള ലൈസന്‍സ് റദ്ദുചെയ്ത കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുമെന്നും ഉന്നത ടെലികോം ഉദ്യോഗസ്ഥര്‍ പറഞ്ഞു.


മൊബൈലിന്റെ സോഫ്ട് വെയര്‍-ഹാര്‍ഡ് വെയര്‍ സംവിധാനങ്ങളില്‍ ഡാറ്റ പ്രൊട്ടക്ഷിനുള്ള സജ്ജീകരണം ഏര്‍പ്പാടാക്കണം. ഇതിന് പണം ഏറെ ചിലവുള്ളതിനാല്‍ മിക്ക ചൈനീസ് കമ്പനികളും ഇത് പാലിക്കുന്നില്ല. വിലകുറച്ച് മൊബൈല്‍ ഫോണ്‍ വില്‍ക്കാനാകുമെന്നതിനാലാണിത്. ഉപയോക്താക്കളും വിലക്കുറവില്‍ ആകൃഷ്ടരായി ചൈനീസ് ഫോണുകള്‍ വാങ്ങിക്കുകയാണ്. എന്നാല്‍, തങ്ങളുടെ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള സ്വകാര്യ ഫയലുകളും വിവരങ്ങളും മറ്റും ഈ കമ്പനികള്‍ ചോര്‍ത്തിയെടുക്കുന്നുവെന്നാണ് പരാതി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ