General News

തോമസ് ചാണ്ടിക്കെതിരെ കലാപക്കൊടി, എന്‍സിപി പിളര്‍പ്പിലേക്ക്

Wed, Aug 16, 2017

Arabianewspaper 218
തോമസ് ചാണ്ടിക്കെതിരെ കലാപക്കൊടി, എന്‍സിപി പിളര്‍പ്പിലേക്ക്

മന്ത്രി തോമസ് ചാണ്ടിക്കെതിരെ എന്‍സിപിയില്‍ കലാപക്കൊടി. റിസോര്‍ട്ടിനു വേണ്ടി അനധികൃത കയ്യേറ്റം നടത്തിയെന്ന ആരോപണവുമായി ഒരു വിഭാഗം തോമസ് ചാണ്ടിക്കെതിരെ നീങ്ങിയതോടെയാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നത്.


എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗത്തെ കോണ്‍ഗ്രസ് എസ് എന്ന പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇടതു മുന്നണിയില്‍ നിന്നു കൊണ്ട് എന്‍സിപിയെ പിളര്‍ത്തുകയാണ് ലക്ഷ്യം,


എന്‍സിപി പിളരുകയും തോമസ് ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉയരുകയും ചെയ്യുന്നതോടെ അദ്ദേഹത്തോട് രാജി ആവശ്യപ്പെടാനാണ് സിപിഎം നീക്കം.


എന്‍സിപിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കാനും പാര്‍ട്ടിയെ ഒതുക്കി മന്ത്രി സ്ഥാനം തിരിച്ചു പിടിക്കാനും സിപിഎം ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


മുതിര്‍ന്ന നേതാവ് പീതാംബരന്‍ മാസ്റ്റര്‍ തോമസ് ചാണ്ടിക്കൊപ്പമാണുള്ളത്. വിമത ജില്ലാ നേതാക്കള്‍ വരുന്ന 20ന് യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് എസില്‍ ചേരാന്‍ തീരുമാനം എടുക്കും.


എകെ ശശീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് എസ്സില്‍ ചേരുന്നത്.സ ഒരു എംഎല്‍എ മാത്രം ഉള്ള പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ഇല്ലെന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം തെറിപ്പിക്കുക എന്ന തന്ത്രമാണ് വിമത പക്ഷത്തിനുള്ളത്.


എ കെ ശശീന്ദ്രനെ ടെലിഫോണ്‍ വിളിയില്‍ കുടുക്കി രാജിവെപ്പിച്ചതിനു പിന്നില്‍ തോമസ് ചാണ്ടിയാണെന്നാണ് ഇവരുടെ വിശ്വാസം. ഇതിനൊപ്പം എന്‍സിപി പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിനു പിന്നിലും തോമസ് ചാണ്ടിയുടെ അനുയായികളുടെ കരങ്ങളുണ്ടെന്നും ഇവര്‍ കരുതുന്നു,.

Tags : NCP Kerala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ